ഷോ​ള​യൂ​രി​ൽ കാ​ട്ടാ​ന വി​ള​യാ​ട്ടം വീ​ണ്ടും; കാ​ലി​തൊ​ഴു​ത്തും വീ​ടും ത​ക​ർ​ത്തു
Friday, May 29, 2020 12:30 AM IST
അ​ഗ​ളി: ഷോ​ള​യൂ​രി​ൽ കാ​ലി​ത്തൊ​ഴു​ത്തും വീ​ടും ത​ക​ർ​ത്ത് കാ​ട്ടാ​ന താ​ണ്ഡ​വം തു​ട​രു​ന്നു. ചാ​വ​ടി​യൂ​ർ ഉൗ​ത്തു​ക്കു​ഴി​യി​ൽ വെ​ളി​ങ്ക​മു​ക്ക് കോ​ള​നി​യി​ലെ വീ​ര​ന്‍റെ മ​ക​ൻ മു​രു​ക​ന്‍റെ വീ​ടാ​ണ് ഇ​ന്ന​ലെ കാ​ട്ടാ​ന ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു കാ​ട്ടാ​ന വീ​ട് ആ​ക്ര​മി​ച്ച​ത്. ഉൗ​രു​നി​വാ​സി​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ കാ​ട്ടാ​ന പി​ൻ​വാ​ങ്ങി.

തു​ട​ർ​ന്ന് വ​ര​ഗം​പാ​ടി ഉൗ​രി​ലെ​ത്തി ബോ​ൾ​ര​ങ്ക​ൻ മ​ക​ൻ ന​ഞ്ച​ന്‍റെ കാ​ലി​ത്തൊ​ഴു​ത്തും കാ​ട്ടാ​ന ത​ക​ർ​ത്തു. ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തു വി​ല​സു​ന്ന മോ​ഴ​യാ​നാ​യാ​ണ് അ​ക്ര​മ​കാ​രി​യെ​ന്ന് ഉൗ​രു​നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഷോ​ള​യൂ​ർ ച​ന്ത​ക്ക​ട​യി​ൽ സു​ബ്ബ​മ്മ​യു​ടെ വീ​ടും മോ​ഴ​യാ​ന ത​ക​ർ​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ കൗ​സ​ല്യ​യു​ടെ വീ​ടി​നു മു​ന്നി​ലെ​ത്തി കാ​ട്ടാ​ന ഭീ​തി​പ​ര​ത്തി​യി​രു​ന്നു.

ഷോ​ള​യൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്നും വ​ന​പാ​ല​ക​രെ​ത്തി ഏ​റെ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കാ​ട്ടാ​ന​യെ ബൊ​മ്മി​യാ​ന്പ​ടി തൂ​വ​വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു വി​ട്ട​ത്. ഫോ​റ​സ്റ്റ് ഡെ​പ്യു​ട്ടി റേ​ഞ്ച​ർ വി.​എ.​സ​തീ​ഷി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഫോ​റ​സ്റ്റ​ർ വ​ള്ളി​യ​മ്മ​യും സം​ഘ​വും കാ​ട്ടാ​ന ത​ക​ർ​ത്ത വീ​ടും കാ​ലി​ത്തൊ​ഴു​ത്തും സ​ന്ദ​ർ​ശി​ച്ചു നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.