ഒ​ടു​വി​ൽ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത നടൻ: ന​ട​ൻ ഇ​ന്ദ്ര​ൻ​സ്
Friday, May 29, 2020 12:30 AM IST
കേ​ര​ള​ശേ​രി: ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഗു​രു​നാ​ഥ തു​ല്യ​നാ​ണെ​ന്നും അ​ഭി​ന​യ​ത്തി​ൽ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത അ​തു​ല്യ​ന​ട​നാ​ണെ​ന്നും സി​നി​മാ​ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്മാ​ര​ക സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​ടു​വി​ൽ 14-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഫെ​യ്സ് ബു​ക്കി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഥാ​പാ​ത്ര​ങ്ങ​ൾ ഒ​രി​ക്ക​ലും ന​ട​ന്‍റെ കൈ​യി​ൽ​നി​ന്നും കൈ​വി​ട്ടു പോ​ക​രു​തെ​ന്നും പ​ഠി​പ്പി​ച്ച​തും അ​ഭി​ന​യി​ക്കു​ന്ന​തി​നും​മു​ന്പേ മ​ന​സി​ൽ ഓ​ർ​ക്കാ​ൻ പാ​ക​ത്തി​ൽ ഒ​രു ബിം​ബം മ​ന​സി​ൽ ആ​ദ്യം തെ​ളി​യു​ക ഒ​ടു​വി​ൽ ഉ​ണ്ണി​ച്ചേ​ട്ട​ന്േ‍​റ​താ​യി​രു​ന്നു​വെ​ന്നും ഇ​ന്ദ്ര​ൻ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി ഒ​ടു​വി​ൽ ഫൗ​ണ്ടേ​ഷ​ൻ വി​വി​ധ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഒ​ടു​വി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടി​ക്ക് ടോ​ക്ക് മ​ത്സ​ര​ത്തി​ൽ അ​ദ്നാ​ൻ ഷാ ​ഒ​ന്നാം​സ്ഥാ​നം നേ​ടി. അ​നു​സ്മ​ര​ണ ദി​ന​ത്തി​ൽ വി​ജ​യി​ക്ക് ഒ​ടു​വി​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​സ​ജീ​വ് കാ​ഷ് പ്രൈ​സ് കൈ​മാ​റി. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​ഇ.​പ​ദ്മ​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വൈ.​എ​ൻ.​ജ​യ​ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ അ​നൂ​പ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.