ഈ ​മ​ഴ​ക്കാ​ല​വും കു​തി​രാ​ൻ റോ​ഡ് വാ​ഹ​ന​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കും
Friday, May 29, 2020 12:30 AM IST
വ​ട​ക്ക​ഞ്ചേ​രി: ഈ ​മ​ഴ​ക്കാ​ല​വും കു​തി​രാ​ൻ റോ​ഡ് വാ​ഹ​ന​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കും. ജൂ​ണ്‍ ആ​ദ്യ​ത്തി​ൽ ഇ​ട​തു​ഭാ​ഗ​ത്തെ ആ​ദ്യ തു​ര​ങ്ക​പ്പാ​ത ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​കി​ല്ല.
വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് വേ​ണ്ട​താ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളൊ​ന്നും തു​ര​ങ്ക​പ്പാ​ത​യി​ൽ ചെ​യ്തി​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന പൊ​ടി​ശ​ല്യം വ​ലി​യ പ്ര​ശ്ന​മാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കാ​ൻ യാ​തൊ​ന്നും ചെ​യ്തി​ട്ടി​ല്ല.
വാ​യു സ​ഞ്ചാ​ര​മോ വെ​ളി​ച്ച​മോ അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളോ മ​റ്റു എ​മ​ർ​ജ​ൻ​സി ക്ര​മീ​ക​ര​ണ​ങ്ങ​ളോ എ​ന്നി​വ​യൊ​ന്നും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തു​ര​ങ്ക​മു​ഖ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം നി​ല്ക്കു​ന്ന പാ​റ​കൂ​ട്ട​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ലും കാ​ര്യ​ക്ഷ​മ​മാ​യി​ട്ടി​ല്ല.

മ​ല​യി​ടി​ഞ്ഞ തു​ര​ങ്ക​മു​ഖം ഗാ​ബി​യോ​ണ്‍ റീ​ട്ടെ​യ്നിം​ഗ് മ​തി​ൽ നി​ർ​മി​ച്ച് ബ​ല​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ പ​ണി​ക​ളും എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല. ഇ​ടി​ഞ്ഞ മ​ണ്ണും ക​ല്ലും നീ​ക്കം​ചെ​യ്ത് തു​ര​ങ്ക​മു​ഖ​ത്തി​ന് മു​ക​ളി​ൽ പ​ടി​പ​ടി​യാ​യി ക​രി​ങ്ക​ല്ല് കെ​ട്ടി​പൊ​ക്കി മ​ല​യെ ദൃ​ഢ​പ്പെ​ടു​ത്തു​ന്ന നി​ർ​മാ​ണ​രീ​തി​യാ​ണ് ഗാ​ബി​യോ​ണ്‍ റീ​ട്ടെ​യ്നിം​ഗ് മ​തി​ൽ.

2007 ലെ ​അ​തി​വ​ർ​ഷ​ത്തി​ൽ കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് മ​ല​യി​ടി​ഞ്ഞ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ മ​തി​ൽ​കെ​ട്ടി ക​ന്പി​വ​ല​കൊ​ണ്ട് മൂ​ടി​യാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ത​ട​ഞ്ഞ​ത്. യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ മ​ഴ​ക്കാ​ല​ത്ത് തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത് വ​ൻ​ദു​ര​ന്ത​ത്തി​ന് വ​ഴി​വ​യ്ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്.ഇ​തു​കൊ​ണ്ടു​ത​ന്നെ ഈ ​കാ​ല​വ​ർ​ഷ​വും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ കു​തി​രാ​ൻ യാ​ത്ര ദു​ർ​ഘ​ട​മാ​കും. റോ​ഡു​ത​ക​ർ​ച്ച​യും മ​ണ്ണി​ടി​ച്ചി​ലും ദി​വ​സം മു​ഴു​വ​ൻ നീ​ളു​ന്ന കു​രു​ക്കു​മാ​ണ് കു​തി​രാ​നി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്.

ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി​ലൈ​നും ഗ്യാ​സ് ലൈ​നി​നു​മാ​യി കു​തി​രാ​ൻ​ക്ഷേ​ത്രം റോ​ഡി​നോ​ട് ചേ​ർ​ന്ന് കൂ​ടു​ത​ൽ മ​ണ്‍ വ​ഴി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന​ത് മാ​ത്ര​മാ​ണ് ആ​ശ്വാ​സം.വാ​ഹ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന ലോ​ക്ക് ഡൗ​ണ്‍ മാ​സ​ങ്ങ​ളി​ൽ കു​തി​രാ​ൻ​ഭാ​ഗ​ത്തെ റോ​ഡ് വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു.

അ​തി​നും അ​ധി​കൃ​ത​ർ ശ്ര​മം ന​ട​ത്തി​യി​ല്ല. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് കു​തി​രാ​നി​ൽ റോ​ഡ് ത​ക​ർ​ന്ന് അ​ഞ്ചു​മാ​സ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​കു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത്. പി​ന്നീ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം സം​ഘ​ടി​ച്ച സ​മ​ര​ത്തി​ലാ​ണ് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ൾ റീ ​ടാ​റിം​ഗ് ന​ട​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ശ്രീ​ന​ഗ​റി​ൽ ഉ​ധം​പൂ​ർ ജി​ല്ല​യി​ൽ ഹി​മാ​ല​യം തു​ര​ന്ന് ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള തു​ര​ങ്ക​പ്പാ​ത നി​ർ​മി​ച്ച​ത് അ​ഞ്ചുു​വ​ർ​ഷം കൊ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ക​ഷ്ടി ഒ​രു​കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്രം വ​രു​ന്ന കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത നി​ർ​മി​ക്കാ​ണം ഏ​ഴു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​ഴ​യു​ക​യാ​ണ്. ആ​ദ്യ​തു​ര​ങ്ക​പ്പാ​ത​യു​ടെ നി​ർ​മാ​ണം 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യെ​ന്നാ​ണ് ക​രാ​ർ ക​ന്പ​നി ഇ​പ്പോ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​പ്പാ​ത​യു​ടെ പ​ണി​ക​ൾ 60 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്.