കോ​വി​ഡി​ൽ കു​രു​ങ്ങി ര​ജീ​ഷി​ന്‍റെ കു​ട​വി​പ​ണി​യും പാ​ട്ടു​സം​ഘ​വും
Saturday, May 30, 2020 12:14 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ര​യ്ക്കു താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന കാ​രാ​കു​ർ​ശി ര​ജീ​ഷി​നും കൂ​ട്ടു​കാ​ർ​ക്കും കോ​വി​ഡ് വ​രു​ത്തി​യ​ത് ഇ​ര​ട്ട​പ്ര​ഹ​രം.
ചെ​റി​യ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന കു​ട​വി​പ​ണി​യും പാ​ട്ട് സം​ഘ​വും കോ​വി​ഡ് നി​ശ്ച​ല​മാ​ക്കി. സ്കൂ​ൾ സീ​സ​ണി​ൽ കു​ട​നി​ർ​മാ​ണ​ത്തി​ലൂ​ടെ ന​ല്ല വ​രു​മാ​നം പ്ര​തീ​ഷി​ച്ച​താ​യി​രു​ന്നു.
ഏ​താ​നും കു​ട​ക​ളാ​ണ് ഇ​തു​വ​രെ വി​റ്റ​ത്.​ആ​ഘോ​ഷ​വേ​ള​ക​ളി​ൽ പാ​ട്ടു​പാ​ടി എ​ന്തെ​ങ്കി​ലും നേ​ടാ​മെ​ന്നു​വ​ച്ചാ​ൽ ആ​ഘോ​ഷ​മി​ല്ലാ​ത്ത​തി​നാ​ൽ ര​ജീ​ഷി​ന്‍റെ പാ​ട്ടു സം​ഘ​ത്തി​നും ഓ​ർ​ഡ​റി​ല്ല. കോ​വി​ഡ് എ​ല്ലാം ത​ക​ർ​ത്തു. മൂ​ന്നൂ​റോ​ളം കു​ട​ക​ൾ വി​ല്ക്കാ​തെ കി​ട​ക്കു​ക​യാ​ണ്.
ഒ​ന്പ​തു​വ​ർ​ഷം​മു​ന്പ് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​ണ് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യ ര​ജീ​ഷി​ന് പ​രി​ക്കേ​റ്റ​ത്. അ​തോ​ടെ ജീ​വി​തം വീ​ൽ​ച്ചെ​യ​റി​ൽ കു​രു​ങ്ങി. എ​ങ്കി​ലും ര​ജീ​ഷ് തോ​റ്റു പിന്മാ​റി​യി​ല്ല.
2015ലാ​ണ് കാ​രാ​കു​ർ​ശി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​യി പാ​ലി​യം സ്നേ​ഹ കൂ​ട്ടാ​യ്മ തു​ട​ങ്ങി​യ​ത്. അ​ങ്ങ​നെ കു​ട​നി​ർ​മാ​ണം കു​ട്ടി​ക​ളു​ടെ കു​ട, ക​ള​ർ ബ്ലോ​ക്ക് പ്രി​ന്‍റ് കു​ട, വ​ലി​യ കാ​ല​ൻ​കു​ട, മൂ​ന്നു മ​ട​ക്കു​ള​ള കു​ട. സോ​പ്പ് പൊ​ടി, ഫി​നോ​യി​ൽ, വി​ത്തു​പേ​ന എ​ന്നി​വ​യെ​ല്ലാം ര​ജീ​ഷും കൂ​ട്ട​രും നി​ർ​മി​ക്കു​ന്നു.
രോ​ഗം വ​ന്നും അ​പ​ക​ടം സം​ഭ​വി​ച്ചും അ​ര​യ​ക്കു താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട വി​ൽ​ച്ചെ​യ​ർ യാ​ത്ര​ക്കാ​രാ​യ ദാ​മോ​ദ​ര​ൻ​നാ​യ​ർ, റി​യാ​സ്, സു​ന്ദ​ര​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രും കൂ​ട്ടാ​യു​ണ്ട്.
തൃ​ശൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടു​നി​ന്നു​മാ​ണ് കു​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്കി​ൽ ന​ട​ക്കാ​ൻ ശേ​ഷി​യി​ല്ലാ​തെ വീ​ൽ​ച്ചെ​യ​ർ ആ​ശ്ര​യി​ക്കു​ന്ന രോ​ഗി​ക​ളു​ടെ വോ​യ​സ് ഓ​ഫ് സ​മ​ന്വ​യ എ​ന്ന പാ​ട്ടു​സം​ഘ​മു​ണ്ട്.​അ​തി​ന്‍റെ നാ​യ​ക​നും ര​ജീ​ഷാ​ണ്.
എ​ട്ടു​വീ​ൽ​ച്ചെ​യ​ർ സ​ഞ്ചാ​രി​ക​ൾ അ​വ​രു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ൾ, കാ​ഴ്ച​പ​രി​മി​തി​യു​ള​ള ര​ണ്ടു​പേ​ർ. ആ​കെ​പ​ന്ത്ര​ണ്ടു​പേ​ർ അ​ട​ങ്ങു​ന്ന​താ​ണ് പാ​ട്ടു​സം​ഘം.
റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ സി.​ശ​ങ്ക​ര​നാ​ണ് മു​തി​ർ​ന്ന അം​ഗം.​വി​ദ്യാ​ർ​ഥി​ക​ളാ​യ സി.​അ​ർ​ജു​ൻ, പി.​അ​നി​രു​ദ്ധ് എ​ന്നി​വ​രാ​ണ് ഇ​ളം​ത​ല​മു​റ​ക്കാ​ർ.
ഓ​ൾ കേ​ര​ള വീ​ൽ​ച്ച​യ​ർ റൈ​ഡേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ര​ജീ​ഷ്. കാ​രാ​കു​ർ​ശി കു​ന്നു​മ്മ​ൽ ച​ന്ദ്ര​ന്‍റെ​യും ത​ങ്ക​മ​ണി​യു​ടെ​യും മ​ക​നാ​ണ്. ലി​ജേ​ഷ് ,അ​നീ​ഷ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. അ​വി​വാ​ഹി​ത​നാ​യ ര​ജീ​ഷ് മൂ​ത്ത സ​ഹോ​ദ​ര​നൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.