64 പേ​ർ ക്വാ​റ​ന്‍റൈനി​ൽ; പു​തി​യ നീ​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ തേ​ടി കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത്
Monday, June 1, 2020 12:23 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നും വി​ദേ​ശ​ത്തു നി​ന്നും എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഇ​വ​രെ താ​മ​സി​ക്കു​ന്ന​തി​ന് വേ​ണ്ട ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാറന്‍റൈൻ സം​വി​ധാ​നം ഒ​രു​ക്കാ​ൻ സ്ഥ​ലം ഇ​ല്ലാ​തെ കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബു​ദ്ധി​മു​ട്ടു​ന്നു.
നി​ല​വി​ലു​ള്ള ഏ​ഴു ക്വാറന്‍റൈൻ സെന്‍ററുക​ളും തി​ക​യാ​ത്ത അ​വ​സ്ഥ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഉ​ള്ള​ത്. ഇ​തി​ൽ ആ​കെ എ​ണ്‍​പ​ത് പേ​രെ മാ​ത്ര​മേ താ​മ​സി​പ്പി​ക്കുവാ​ൻ ക​ഴി​യു​ക​യു​ള്ളു. ഇ​തി​ലാ​ക​ട്ടെ പൊ​റ്റ​ശ്ശേ​രി ഇ​യ്യ​ന്പ​ലം പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ ക്വാറന്‍റൈൻ സെ​ന്‍റർ നി​റ​ഞ്ഞു. ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ഇ​നി​യും എ​ത്തു​ന്ന ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കു​വാ​ൻ വേ​റെ സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ ഉ​ള്ള​തെന്ന് എ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു. നി​ല​വി​ൽ തൃ​ക്ക​ള്ളൂ​ർ, മു​ണ്ട​ക്കു​ന്ന് ഹോ​ളി ഫാ​മി​ലി, പൊ​റ്റ​ശ്ശേ​രി ഈ​സ്റ്റ് , വി​യ്യ​കു​ർ​ശ്ശി എ​ൽ​പി, കാ​ഞ്ഞി​ര​പ്പു​ഴ പു​ളി​ക്ക​ൽ , ഇ​രു​ന്പ​ക​ച്ചോ​ല നി​ർ​മ​ല സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ണ് ക്വാറന്‍റൈൻ കേ​ന്ദ്ര​ങ്ങ​ൾ. ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാം​ത​ന്നെ തൊ​ണ്ണൂ​റ് ശ​ത​മാ​ന​ത്തോ​ളം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്ത് പു​തി​യ സെ​ന്‍റ​റു​ക​ൾ ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ഒ​രാ​ൾ​ക്ക് ഒ​രു ശു​ചി​മു​റി അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള രീ​തി​യി​ലാ​ണ് ഇ​ൻ​സ്റ്റിട്യൂ​ഷ​ൻ ക്വാറന്‍റൈൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ​ണ​വും പ​ഞ്ചാ​യ​ത്ത് ന​ൽ​കു​ന്നു​ണ്ട്.