ഓ​ണ്‍​ലൈ​ൻ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി
Monday, June 1, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള ലോ​ക്ക് ഡൗ​ണി​ന്‍റെ പൂ​ട്ട് ഭേ​ദി​ക്കാ​തെ ത​ന്നെ മാ​തൃ​ത്വ​ത്തി​ന്‍റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത് വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്. മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി വി​പു​ല​മാ​യി ന​ട​ന്നു. അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​തൃ​ക​ാപ​ര​മാ​യ ദൗ​ത്യ​മേ​റ്റെ​ടു​ത്ത​ത്. സാ​മൂ​ഹ്യ അ​ക​ല​മെ​ന്ന വ്യ​വ​സ്ഥ നി​ല നി​ൽ​ക്കെ സ്മാ​ർ​ട്ട് ഫോ​ണ്‍ മു​ഖേ​ന​യു​ള്ള വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന​യാ​ണ് ടീ​ച്ച​ർ​മാ​ർ ഗ​ർ​ഭി​ണി​ക​ളാ​യ വീ​ട്ട​മ്മ​മാ​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.
ഇ​തി​നാ​യി അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ മു​ൻ​പ് ത​ന്നെ എ​ത്തി​ച്ച​തും ഫ​ല​വ​ത്താ​യി​രു​ന്നു. തു​ട​ർ​ന്ന് ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ​ങ്ങ​ൾ, പോ​ഷ​കാ​ഹാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി. കേ​വ​ല സ​ന്ദേ​ശ​ങ്ങ​ളും, വാ​ട്സ്ആ​പ്പും മാ​ത്ര​മാ​യി ഫോ​ണി​ൽ ഒ​തു​ങ്ങി​യി​രു​ന്ന വീ​ട്ട​മ്മ​മാ​ർ​ക്ക് ഇ​ത് സാ​ങ്കേ​തി​ക മി​ക​വി​ന്‍റെ പു​ത്ത​ൻ അ​നു​ഭൂ​തി​യാ​യി മാ​റി.
സം​സ്ഥാ​ന വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ കൂ​ടെ​യു​ണ്ട് അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക​രു​ത​ൽ സാ​ധ്യ​മാ​ക്കി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് 130 അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ​രി​ധി​യി​ൽ ശ​രാ​ശ​രി 5 വീ​തം ഏ​ഴൂ​നൂ​റോ​ളം വീ​ട്ട​മ്മ​മാ​രാ​ണ് വെ​ള്ളി​യാ​ഴ്ച വീ​ഡി​യോ കോ​ണ്‍​ഫറൻ​സി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് ഐ​സി​ഡി​എ​സ് ഓ​ഫീ​സ​ർ ജി​ജി ജോ​ണ്‍ അ​റി​യി​ച്ചു.