വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്ക് ക​നാ​ലി​ൽ ചെ​ളി​വാ​ര​ലി​നു തു​ട​ക്ക​മാ​യി
Tuesday, June 2, 2020 12:11 AM IST
ചി​റ്റൂ​ർ: ഇ​റി​ഗേ​ഷ​ൻ മ​ല​ന്പു​ഴ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം 31 ല​ക്ഷം ചെ​ല​വി​ൽ വാ​ങ്ങി​യ ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ചെ​ളി​വാ​ര​ലി​നു തു​ട​ക്ക​മാ​യി. മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ വ​ണ്ടി​ത്താ​വ​ളം പ​ള്ളി മൊ​ക്കി​ൽ ക​നാ​ലി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും ചെ​ളി​യും ഇ​തു​വ​ഴി നീ​ക്കം ചെ​യ്തു തു​ട​ങ്ങി.
കൂ​ടാ​തെ ക​നാ​ൽ​ബ​ണ്ടി​നു ഭീ​ഷ​ണി​യാ​യ പാ​ഴ്ച്ചെ​ടി​ക​ളും ശു​ചീ​ക​രി​ച്ചു തു​ട​ങ്ങി. മ​ഴ സ​ജീ​വ​മാ​കു​ന്ന​തി​നു മു​ന്പ് ഇ​ട​തു വ​ല​തു​ക​നാ​ലു​ക​ൾ പു​ർ​ണ​മാ​യും ശു​ചീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​റി​ഗേഷ​ൻ ക​നാ​ലു​ക​ളും ജ​ല​സം​ഭ​ര​ണി​ക​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നു ഈ ​ജെ​സി​ബി ഉ​പ​യോ​ഗി​ക്കും. ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പു​തി​യ ജെ​സി​ബി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മ​ല​ന്പു​ഴ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം, ചി​റ്റൂ​ർ ജ​ല​സേ​ച​ന കാ​ര്യാ​ല​യ എ​ൻ​ജി​നീ​യ​ർ​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.