വി​ദ്യാ​ർ​ഥി​ക​ൾ കു​റ​ഞ്ഞ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​കു​മെ​ന്ന് അ​ധ്യാ​പ​ക​ർ
Tuesday, June 2, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: ഓ​ണ്‍​ലൈ​ൻ അ​ധ്യ​യ​നം വി​ദ്യാ​ർ​ഥി​ക​ൾ കു​റ​ഞ്ഞ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ സ്ഥി​തി കൂ​ടു​ത​ൽ ദ​യ​നീ​യ​മാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ അ​ധ്യാ​പ​ക​ർ. വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ക്ലാ​സു​കൾ ന​ല്ല രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.
അ​ധ്യാ​പ​ക​ർ​ക്കും ക്ലാ​സു​ക​ൾ ഗു​ണം ചെ​യ്യും.​ പു​തി​യ ടീ​ച്ചിം​ഗ് രീ​തി​ക​ൾ മ​ന​സി​ലാ​ക്കാ​നും സാ​ധി​ക്കു​ന്നു. എ​ന്നാ​ൽ കു​ട്ടി​ക​ൾ​ക്ക് ഇ​ത് എ​ത്ര​ത്തോ​ളം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന​തി​ൽ സം​ശ​യ​മു​ണ്ടെ​ന്നാ​ണ് അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്.
ഓ​രോ ക്ലാ​സി​നും നി​ശ്ച​യി​ച്ച സ​മ​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ഇ​രു​ന്ന് പാഠഭാ​ഗ​ങ്ങ​ളി​ൽ അ​വ​രി​ൽ താ​ത്പ​ര്യം ഉ​ണ്ടാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും സ​മ​യം ക​ണ്ടെ​ത്ത​ണം. പ്ര​ത്യേ​കി​ച്ച് എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ വീ​ട്ടി​ലു​ണ്ടാ​ക​ണം.
അ​ത​ല്ലെ​ങ്കി​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ പു​തി​യ പ​ഠ​ന​വ​ഴി​ക​ളി​ലൂ​ടെ മു​ന്നേ​റു​ന്പോ​ൾ മൊ​ബൈ​ൽ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ പഠന​ത്തി​ൽ​നി​ന്നും പി​റ​കോ​ട്ട് പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​മെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.
ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ ഫോ​ണോ ടി ​വി​യോ ഇ​ല്ലാ​ത്ത ക​ട​പ്പാ​റ ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി പോ​ലെ​യു​ള്ള അ​വി​ക​സി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​വ​ഴി വ​ല​യു​ക. ത​ളി​ക​ക​ല്ല് കോ​ള​നി​യി​ൽ​നി​ന്നും ഒ​ന്നു​മു​ത​ൽ നാ​ല് ക്ലാ​സു​ക​ളി​ലാ​യി 15 കു​ട്ടി​ക​ളാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ക​ട​പ്പാ​റ​യി​ലെ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ വ​ന്നി​രു​ന്ന​ത്. ഈ​വ​ർ​ഷം ഓ​ണ്‍​ലൈ​ൻ ക്ലാ​സാ​യ​തോ​ടെ ഈ ​കു​ട്ടി​ക​ൾ​ക്കൊ​ന്നും പ​ഠി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ളി​ല്ല. കു​ട്ടി​ക​ളു​ടെ പ​ഠ​ന​പ​രി​മി​തി​ക​ൾ സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
മൂ​ന്നു​കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ഒ​ന്നാം​ക്ലാ​സി​ൽ ചേ​ർ​ന്നി​ട്ടു​ള്ള​ത്. വൈ​ദ്യു​തി​ത​ട​സം, ഫോ​ണി​ന് റെ​യ്ഞ്ച് ഇ​ല്ലാ​ത്ത സ്ഥി​തി, പൊ​തു​കെ​ട്ടി​ട​ത്തി​ന്‍റെ അ​ഭാ​വം തു​ട​ങ്ങി ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ സ​മൂ​ഹ​ത്തി​ൽ പി​റ​കി​ൽ നി​ല്ക്കു​ന്ന വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം അ​ത്ര ശോ​ഭ​ന​മ​ല്ല.
ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തെ​ല്ലാം എ​ത്ര​ക​ണ്ട് പ്ര​യോ​ഗി​ക​മാ​കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ടി വ​രും.
അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യി​രു​ന്ന പ​ന്നി​യ​ങ്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ലേ​ക്കാ​യി ആ​രും ചേ​ർ​ന്നി​ട്ടി​ല്ല. സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യാ​ൽ കു​ട്ടി​ക​ൾ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പ​ക​ർ.
ഇ​പ്പോ​ൾ നാ​ലു​കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് സ്കൂ​ൾ ര​ജി​സ്റ്റ​റി​ലു​ള്ള​ത്. ര​ണ്ടി​ൽ ര​ണ്ട്, മൂന്നി​ൽ ഒ​ന്ന്, നാ​ലി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ളു​ടെ എ​ണ്ണം. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളു​ടെ എ​ണ്ണം ര​ണ്ട​ക്ക​ത്തി​ലെ​ത്താ​ത്ത സ്കൂ​ളാ​ണി​ത്.
കു​ട്ടി​ക​ളി​ല്ലാ​തെ മൂ​ന്നു​വ​ർ​ഷം അ​ട​ച്ചി​ട്ട സ്കൂ​ൾ 2014- ലാ​ണ് വീ​ണ്ടും ആ​റു വി​ദ്യാ​ർ​ഥി​ക​ളു​മാ​യി തു​റ​ന്ന​ത്.