പട്ടയത്തിനായി കോൺഗ്രസ് പ്ര​തി​ഷേ​ധ സമരം
Tuesday, June 2, 2020 11:43 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ടോ​പ്പാ​ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു. മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട്ടോ​പ്പാ​ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.
മ​ണ്ണാ​ർ​ക്കാ​ട് വ​നം​വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഡി​സി​സി സെ​ക്ര​ട്ട​റി പി.​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ സ​ർ​വേ നി​ർ​ത്തി​വ​യ്ക്കു​ക, പ​ട്ട​യം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ അ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​ത്.
കോ​ട്ടോ​പ്പാ​ടം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി. ​ജെ.​ര​മേ​ഷ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ വി.​വി.​ഷൗ​ക്ക​ത്ത​ലി, മ​ന​ച്ചി​തൊ​ടി ഉ​മ്മ​ർ, സ്ക​റി​യ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.