ഓ​ണ്‍​ലൈ​ൻ ക്ലാ​സിൽ പ​ങ്കെ​ടു​ത്ത​ത് 2,99,037 വി​ദ്യാ​ർ​ഥിക​ൾ
Tuesday, June 2, 2020 11:43 PM IST
പാ​ല​ക്കാ​ട് :സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ സ​ർ​വ്വേ പ്ര​കാ​രം ഇ​ന്ന​ലെ വി​വി​ധ ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​ത് 2,99,037 വി​ദ്യാ​ർ​ത്ഥി​ക​ൾ. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ ഒ​ന്നാം ക്ലാ​സ്‌​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ത​രം വ​രെ ( പ്ല​സ് വ​ണി​ന് ക്ലാ​സ്‌​സു​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​ക​ണ​ക്കി​ൽ അ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല) പൊ​തു വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ 3,32,394 പേ​രാ​ണ്. ടെ​ലി​വി​ഷ​ൻ, സ്മാ​ർ​ട്ട് ഫോ​ണ്‍ തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത 28,838 വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​വ​കു​പ്പ്, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്‌​സു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ത​ന്നെ കൈ​ക്കൊ​ള്ളു​മെ​ന്ന് സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.