റോ​ഡി​ൽ റീ​ത്തുവച്ച് സ​മ​രം ഇ​ന്ന്
Tuesday, June 2, 2020 11:43 PM IST
അ​ഗ​ളി :കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ ഗ​താ​ഗ​തം നി​ല​ച്ച ചി​റ്റൂ​ർ കു​റ​വ​ൻ​പാ​ടി റോ​ഡി​ൽ റീ​ത്ത് വെ​ച്ച് പ്ര​തി​ഷേ​ധ സ​മ​രം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11 ന് ​ആ​ണ് സ​മ​രം ന​ട​ക്കു​ക.
സ്കൂ​ൾ ബ​സ്‌​സും ലൈ​ൻ ബ​സും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പ്ര​സ്തു​ത റോ​ഡ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്കാ​യി പൊ​ളി​ച്ചി​ട്ട​തോ​ടെ​യാ​ണ് വാ​ഹ​ന യാ​ത്ര നി​ല​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തെ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ൽ ക​ല്ലും ച​ളി​യും നി​റ​ഞ്ഞ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യി.​മു​ൻ വ​ർ​ഷ​ത്തെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ ഉ​രു​ൾ പൊ​ട്ട​ലി​ൽ പ്പെ​ട്ടും മ​ല​യി​ടി ഞ്ഞും ​ഒ​രാ​ഴ്ച്ച​യോ​ളം ഒ​റ്റ​പ്പെ​ട്ടു​പോ​യ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡാ​ണ് കാ​ല​വ​ര്ഷാ​രം​ഭ​ത്തി​ൽ ത​ന്നെ സ​ഞ്ചാ​രം മു​ട​ങ്ങി​യ​ത്.