വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Tuesday, June 2, 2020 11:43 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​ളാ​ഞ്ചേ​രി​യി​ൽ വി​ദ്യാ​ർ​ത്ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി എം​എ​സ്എ​ഫ്. രാ​വി​ലെ​യാ​ണ് ജി​ല്ലാ നേ​താ​ക്ക​ളാ​യ അ​മീ​ൻ റാ​ഷി​ദ്, ബി​ലാ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.
ഓ​ഫീ​സ് ഗേ​റ്റ് അ​ട​ച്ചു​പൂ​ട്ടി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി കു​ത്തി​യി​രി​പ്പ് തു​ട​ങ്ങി.
ഓ​ഫീ​സി​ന്‍റെ വാ​തി​ൽ​ക്ക​ലും സ​മ​രം തു​ട​ർ​ന്ന​തോ​ടെ സാ​മൂ​ഹ്യ അ​ക​ലം ലം​ഘി​ക്ക​പ്പെ​ട്ടു. പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ഡി​ഡി​ഇ​യു​ടെ പി​എ കെ.​വി.​വ​ത്സ​ല​യു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യ നേ​താ​ക്ക​ൾ ഡ​യ​റ​ക്ട​റെ ഫോ​ണി​ൽ ബ​ന്ധ​പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ട്ട​പ്പാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക്ലാ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​കു​പ്പി​ന് അ​ടി​യ​ന്തി​ര റി​പ്പോ​ർ​ട്ട് ന​ല്കു​മെ​ന്ന ഉ​റ​പ്പിേന്മേലാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​റോ​ളം പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.