സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: ആ​ദ്യഘ​ട്ട​ത്തി​ൽ വി​ത​ര​ണംചെ​യ്യു​ന്ന​ത് 6,98,355 തൈ​ക​ൾ
Tuesday, June 2, 2020 11:46 PM IST
പാ​ല​ക്കാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് ജി​ല്ല​യി​ൽ 6,98,355 ഫ​ല​വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കൃ​ഷി​വ​കു​പ്പ് പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ) എ​സ്.​എം നൂ​റു​ദ്ദീ​ൻ അ​റി​യി​ച്ചു.
കൃ​ഷി​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ജി​ല്ല​യി​ലെ ഫാ​മു​ക​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന 2,27,435 തൈ​ക​ൾ, പ​ട്ടാ​ന്പി റീ​ജ​ണ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ റി​സ​ർ​ച്ച് സ്റ്റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 28000 തൈ​ക​ൾ, വെ​ജി​റ്റ​ബി​ൾ​സ് ആ​ന്‍റ് ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ 3,85,000, തൊ​ഴി​ലു​റ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50000, പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 7920 എ​ന്നി​ങ്ങ​നെ 6,98,355 തൈ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ക​യെ​ന്ന് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ജി​ല്ലാ​ത​ല സാ​ങ്കേ​തി​ക സ​മി​തി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. എ​ഡി​എം ഇ​ൻ ചാ​ർ​ജും ആ​ർ​ഡി​ഒ​യു​മാ​യ പി.​എ വി​ഭൂ​ഷ​ണ്‍ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി.
പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ജൂ​ലൈ​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ കൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 767710 തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യും. ഇ​തു കൂ​ടാ​തെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 95000 വ്യ​ക്ഷ​തൈ​ക​ൾ സൗ​ജ​ന്യ​മാ​യും ന​ല്കും.
ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​രം, പൊ​തു​സ്ഥ​ല​ങ്ങ​ൾ, വി​ദ്യാ​ല​യ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ടും.
ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ​വു​പ്പ്, ക്ഷീ​ര​വി​ക​സ​നം, കു​ടും​ബ​ശ്രീ, ഡി​ആ​ർ​ഡി​എ, ന​ബാ​ർ​ഡ്, ലീ​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി വി​പു​ല​പെ​ടു​ത്തു​ക.
ഇ​തി​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഫാം ​പ്ലാ​ൻ ത​യാ​റാ​ക്കി ന​ല്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കൃ​ഷി​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ആ​ർ ഷീ​ല, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.