ടാ​ങ്കി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞ് മ​ത്സ്യ​കൃ​ഷി ന​ശി​ച്ചു
Tuesday, June 2, 2020 11:47 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ത്സ്യ​കൃ​ഷി ചെ​യ്യു​ന്ന ടാ​ങ്കി​ന് മു​ക​ളി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു വീ​ണ് മ​ത്സ്യ​ങ്ങ​ളും ടാ​ങ്കും ന​ശി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് തോ​രാ​പു​രം കൃ​ഷ്ണ​നി​വാ​സി​ലെ സി​നു കൃ​ഷ്ണ​ന്‍റെ മ​ത്സ്യ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് വീ​ടി​നു പി​റ​കി​ലാ​യി ബ​യോ ഫ്ളോ​ക്ക് രീ​തി​യി​ൽ കൃ​ഷി​ചെ​യ്ത് വ​രി​ക​യാ​യി​രു​ന്ന മ​ത്സ്യ​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്.
ഒ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ണി​ൽ മ​ണ്ണാ​ർ​ക്കാ​ട് പ​രി​സ​ര​ത്ത് ശു​ദ്ധ​മാ​യ മീ​ൻ​ന​ല്കാ​ൻ സി​നു​വി​ന് ക​ഴി​ഞ്ഞി​രു​ന്നു. അ​ടു​ത്ത സീ​സ​ണി​ലേ​ക്കാ​യി എ​റ​ണാ​കു​ളം ആ​ർ​ജി​സി​എ​യി​ൽ​നി​ന്നും വാ​ങ്ങി​യ നാ​ലാ​യി​ര​ത്തോ​ളം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വ​ള​ർ​ത്തി​യി​രു​ന്ന​ത്.
ജൂ​ലൈ​മാ​സ​ത്തി​ൽ വി​ള​വെ​ടു​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ്യ​മാ​ണ് ന​ഷ്ട​മാ​യ​ത്. റൂ​ഫിം​ഗും ടാ​ങ്കും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് സി​നു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യാ​ണ് മ​തി​ൽ ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​ത്.