ക​രി​ന്പ​യി​ലെ ദേ​ശീ​യ​പാ​ത വി​ക​സ​നം വിലയിരുത്തി എം​എ​ൽ​എയുടെ സ​ന്ദ​ർ​ശ​നം
Tuesday, June 2, 2020 11:47 PM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രി​ന്പ പ​ള്ളി​പ്പ​ടി​യി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​ങ്ക​ക​ൾ എം​എ​ൽ​എ കെ.​വി വി​ജ​യ​ദാ​സ് നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ചു.
ഡ്രെ​യി​നേ​ജി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സീ​ൽ​ദാ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ലേ​ക്കു​ള്ള വ​ഴി ത​ട​സ​മാ​യ​ത് പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​ധി​നി​ധി വി​ജ​യ​കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.
പ്ര​ദേ​ശ​ത്തെ കൈ​യേ​റ്റ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​ന​മാ​യി. പൊ​തു​മ​രാ​മ​ത്ത് എ​എ​സ് ഇ. ​ഷ​രീ​ഫ്, എ​ഇ ലീ​ന, ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്ര​ധി​നി​ധി വി​ജ​യ​കു​മാ​ർ, സി​പി​എം നേ​താ​ക്ക​ളാ​യ എ​ൻ.​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​സി.​റി​യാ​സു​ദീ​ൻ, പി.​ജി.​വ​ത്സ​ൻ, പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.