വ്യാ​പാ​ര​ഭ​വ​ൻ തി​രി​ച്ചു​പി​ടി​ച്ച് ബാ​ബു​കോ​ട്ട​യി​ൽ വി​ഭാ​ഗം
Sunday, June 28, 2020 1:12 AM IST
അ​ല​ന​ല്ലൂ​ർ: സം​ഘ​ട​നാ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യ അ​ല​ന​ല്ലൂ​ർ വ്യാ​പാ​ര​ഭ​വ​ൻ കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ബു കോ​ട്ട​യി​ൽ വി​ഭാ​ഗം തി​രി​ച്ചു​പി​ടി​ച്ചു. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ബാ​ബു കോ​ട്ട​യി​ൽ വി​ഭാ​ഗ​ത്തി​ന് തു​റ​ന്നു​ന​ല്കി​യ​ത്.
തു​ട​ർ​ന്ന് വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ലി​യാ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തീ​പി​ടി​ത്ത​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ടി​പി​എം വാ​ഹ​ന ഷോ​പ്പ് ഉ​ട​മ​യ്ക്ക് 50000 രൂ​പ ന​ല്കി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ.​ഹ​മീ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​സി​ത് മു​സ്ലിം, ര​മേ​ശ് പൂ​ർ​ണി​മ, ഷ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഷ​മീം ക​രു​വ​ള്ളി, പി.​പി.​രാ​ജ​ഗോ​പാ​ല​ൻ, എം.​യൂ​സ​ഫ്, രാ​ധാ​കൃ​ഷ്ണ​ൻ, കെ.​ജം​ഷാ​ദ്, കെ.​ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.