അ​ന​ധി​കൃ​ത ചെ​ങ്ക​ൽ​ഖ​ന​നം: നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം
Tuesday, June 30, 2020 12:26 AM IST
ഷൊ​ർ​ണൂർ: നെ​ല്ലാ​യ ചെ​ന്പ​ര​ത്തി​മാ​ട് മ​ല​മു​ക​ളി​ൽ അ​ന​ധി​കൃ​ത ചെ​ങ്ക​ൽ​ഖ​ന​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നം. അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ഖ​ന​ന​ത്തി​നെ​തി​രെ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ലാ​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ മ​ല​മു​ക​ളി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി സ്റ്റോ​പ്പ് മെ​മ്മോ ന​ല്കി​യി​രു​ന്നു.എ​ന്നാ​ൽ ഖ​ന​ന​ത്തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​കെ.​മു​ഹ​മ്മ​ദ് ഷാ​ഫി അ​റി​യി​ച്ചു. ചെ​ങ്ക​ൽ​ഖ​ന​നം നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ന് ഇ​ദ്ദേ​ഹം വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും ക​ത്തു​ന​ല്കി​യി​രു​ന്നു. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 75.76 ഏ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ചെ​ങ്ക​ൽ​ഖ​ന​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഇ​വ​രെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​എ​ൽ.​അ​നീ​ഷ് വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും വി​ല്ലേ​ജ് ഓ​ഫീ​സ​റും മ​ല​യി​ൽ എ​ത്തു​ന്ന​തി​നു മു​ന്പു​ത​ന്നെ ഖ​ന​ന​ത്തി​നാ​യി സ്ഥാ​പി​ച്ച യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ലോ​റി​ക​ൾ​അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും മാ​റ്റി​യി​രു​ന്നു. മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ്, ഒ​റ്റ​പ്പാ​ലം താ​സി​ൽ​ദാ​ർ എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം വി​വ​രം ന​ൽ​കി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വ്യ​ക്ത​മാ​ക്കി. ഖ​ന​ന​ത്തി​ന് അ​നു​മ​തി​യി​ല്ലാ​ത്ത മ​ല​യി​ൽ യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ച്ചാ​ണ് ഖ​ന​നം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ടി​പ്പ​റു​ക​ൾ, മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ രാ​വും പ​ക​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ചെ​ർ​പ്പു​ള​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ​യും ച​ള​വ​റ, തൃ​ക്ക​ടീ​രി, നെ​ല്ലാ​യ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ധാ​ന​പാ​ത​യി​ൽ​നി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ർ ഉ​ള്ളി​ലാ​ണ് ഖ​ന​നം. എ​ലി​യെ​പ്പ​റ്റ റോ​ഡി​ലെ ചെ​ന്പ​ര​ത്തി​മാ​ടി​ലേ​ക്കും അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ലൂ​ടെ റോ​ഡ് നി​ർ​മി​ച്ച പു​ലാ​ക്കാ​ട്ടേ​യ്ക്കു​മാ​ണ് ലോ​റി​ക​ളി​ൽ ചെ​ങ്ക​ല്ല് ക​ട​ത്ത​ൽ ന​ട​ന്നി​രു​ന്ന​ത്. ഖ​ന​ന​ത്തി​ന് പു​റ​മേ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും തു​ട​ങ്ങി​യി​രു​ന്നു.
ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ല​യാ​ണ് ചെ​ന്പ​ര​ത്തി മാ​ട് മ​ല. മ​ല​യ​ടി​വാ​ര​ത്ത് താ​മ​സി​ക്കു​ന്ന ചെ​ർ​പ്പു​ള​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ​യും മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യാ​യി​രു​ന്നു മ​ല​യി​ൽ ഖ​ന​നം.