ചിറ്റൂർ താ​ലൂ​ക്കി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലും നി​ര​ത്തി​ലും പ്ലാ​സ്റ്റി​ക് കൂ​ന്പാ​രം
Tuesday, June 30, 2020 12:26 AM IST
ചി​റ്റൂ​ർ: പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും അ​നു​ബ​ന്ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കും സം​സ്ഥാ​ന​ത്തു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു ന​ട​പ്പി​ലാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വൈ​മ​ന​സ്യം കാ​ണി​ക്കു​ന്ന​താ​യാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​രോ​പ​ണം.

അ​ഴു​ക്കു​ചാ​ലു​ക​ൾ, ബ്രാ​ഞ്ചു​ക​നാ​ലു​ക​ൾ, വ​യ​ൽ വ​ര​ന്പു​ക​ളി​ലും പ്ലാ​സ്റ്റി​ൽ മാ​ലി​ന്യം വീ​ണ്ടും കൂ​ടി വ​രി​ക​യാ​ണ്. മ​ഴ പെ​യ്തു തു​ട​ങ്ങു​ന്പോ​ൾ ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ വ​യ​ലു​ക​ളി​ലും കു​ള​ങ്ങ​ൾ മ​റ്റു ജ​ല​സം​ഭ​ര​ണി​ക​ളി​ലു​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. നി​രോ​ധ​ന ഉ​ത്തര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന സ​മ​യ​ത്ത് ഒ​ന്നു​ര​ണ്ടു മാ​സം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ തീ​ർ​ത്തും നി​ർ​ജീ​വാ​വ​സ്ഥ​യാ​ണെ​ന്ന​താ​ണ് പൊ​തു​ജ​ന പ​രാ​തി​യും. കാ​ല​വ​ർ​ഷ പ​ക​ർ​ച്ച​വ്യാ​ധി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി യു​ടെ ഭാ​ഗ​മാ​യി അ​ഴു​ക്കു​ചാ​ൽ ശു​ചീ​ക​രണം ​മാ​ലി​ന്യ നീ​ക്ക​ത്തി​ലും പ​ല പ​ഞ്ചാ​യ ത്ത​ധി​കൃ​ത​ർ ഇ​നി​യും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. താ​ലൂ​ക്കി​ൽ മ​ഴ ആ​രം​ഭി​ച്ചി​ട്ടി​ല്ലാത്ത​താ​ണ് ശു​ചീ​ക​ര​ണം നീ​ളു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.