നായാട്ട്: ഒരാൾ അറസ്റ്റിൽ
Friday, July 3, 2020 12:19 AM IST
അ​ഗ​ളി: മു​ക്കാ​ലി ഭ​വാ​നി റെ​യി​ഞ്ചി​ലെ ചി​ണ്ട​ക്കി വ​ന​ത്തി​ൽ നാ​യാ​ട്ട് ന​ട​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. മു​ക്കാ​ലി മു​റ​വ​ഞ്ചേ​രി വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹ്മാ​നെ (35)യാ​ണ് ഭ​വാ​നി അ​സി.​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ ​ആ​ശാ​ല​ത, ഡെ​പ്യു​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ർ എം ​ര​വി​കുമാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ടി​സി ര​വീ​ന്ദ്ര​ൻ,ബി​എ​ഫ്ഒ​മാ​രാ​യ സി.​അ​ഖി ൽ,​എ​വി അ​പ്പു​ക്കു​ട്ട​ൻ,എം.​അ​ൻ​സാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​
പ്ര​തി​യെ ചി​ണ്ട​ക്കി വ​ന​ത്തി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു ത്തു.​
മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ആ​ല​ത്തൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് ഈ ​മാ​സം 15 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.​കേ​സി​ൽ നേ​ര​ത്തെ നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ഇ​വ​രും റി​മാ​ൻ​ഡി​ലാ​ണ് .ഇ​നി ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി അ​ന്വേ ഷ​ണം ന​ട​ന്ന് വ​രു​ന്ന​താ​യും അ​സി.​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ. ​ആ​ശാ​ല​ത പ​റ​ഞ്ഞു.