ദു​രി​ത​ത്തി​ലാ​യ വീ​ട്ട​മ്മ​യ്ക്കും മു​ന്നു പെ​ണ്‍​മ​ക്ക​ൾ​ക്കും സ​ഹാ​യ​മെ​ത്തി
Monday, July 6, 2020 12:15 AM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ന്ന വീ​ട്ട​മ്മ​യ്ക്കും മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും നെന്മാ​റ ജെ​സി​ഐ ക്ല​ബും മ​റ്റു പ്ര​വാ​സി സം​ഘ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളും സ​ഹാ​യം എ​ത്തി​ച്ചു.
പ​ല​വ്യ​ഞ്ജ​ന വ​സ്തു​ക്ക​ൾ, പ​ച്ച​ക്ക​റി, കു​ട്ടി​ക​ൾ​ക്ക് വ​സ്ത്രം എ​ന്നി​വ​യാ​ണ് ന​ല്കി​യ​ത്.
ചെ​മ്മ​ണാം​പ​തി അ​ള​കാ​പു​ര​യി​ൽ ശ്രീ​വ​ള്ളി​ക്കാ​ണ് പ​ല​വ്യ​ഞ്ജ​ന വ​സ്തു​ക്ക​ൾ ന​ല്കി​യ​ത്. നെന്മാ​റ ജെ​സി​ഐ ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് അ​ന​ന്ത​ൻ, ക്ല​ബ് അം​ഗം വി​നീ​ത് കേ​ര​ള പ്ര​വാ​സി​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ബാ​സ്, ക​ബീ​ർ ഹാ​ജി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ചെ​മ്മ​ണാം​പ​തി​യി​ൽ വ​ള്ളി​യു​ടെ വീ​ട്ടി​ൽ സ​ഹാ​യം എ​ത്തി​ച്ച​ത്. വ​ള്ളി പ​ണി​യെ​ടു​ത്തു കി​ട്ടു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ലാ​ണ് നാ​ലം​ഗ​സം​ഘം വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. മൂ​ത്ത​മ​ക​ൾ ര​ഞ്ജി​നി​പ്രി​യ എ​ട്ടാം​ക്ലാ​സ്‌​സി​ൽ പ​ഠി​ക്കു​ന്പോ​ൾ ഇ​ടു​പ്പി​നു താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടു വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ്.
മ​റ്റു ര​ണ്ടു​കു​ട്ടി​ക​ൾ മു​ത​ല​മ​ട ഹൈ​സ്കൂ​ളി​ൽ പ്ല​സ് വ​ണ്ണി​ലും ഒ​ന്പ​താം​ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.