ആ​ര്യ​ന്പ​ള്ളം കു​ടി​വെ​ള്ള ത​ട​യ​ണ​യ്ക്കു മു​ക​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ
Monday, July 6, 2020 12:15 AM IST
ചി​റ്റൂ​ർ: ആ​ര്യ​ന്പ​ള്ളം കു​ടി​വെ​ള്ള ത​ട​യ​ണ​യ്ക്ക് മു​ക​ളി​ൽ റോ​ഡ​രി​കി​ൽ ത​ള്ളി​യ ഇ​റ​ച്ചി​വേ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നു മു​ന്പ് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. മ​ഴ തു​ട​ങ്ങി​യാ​ൽ മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന ത​ട​യ​ണ​യി​ലേ​ക്കാ​ണ്.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി രാ​ത്രി​സ​മ​യ​ത്താ​ണ് ത​ട​യ​ണ​യ്ക്ക് മു​ക​ളി​ൽ റോ​ഡി​ൽ ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ചാ​ക്ക് കെ​ട്ടു​ക​ൾ റോ​ഡി​ലേ​ക്കു വ​ലി​ച്ചി​ടു​ക​യാ​ണ്.
ത​ട​യ​ണ​യി​ലെ​ത്തു​ന്ന മാ​ലി​ന്യം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. ഒ​രു​വ​ർ​ഷം മു​ന്പ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ട​യ​ണ ഷ​ട്ട​ർ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു.
പി​ന്നീ​ട് വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​രാ​തി ന​ല്കി യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വ​ഴി​യോ​ര ത​ട​യ​ണ​യ്ക്കു സ​മീ​പം വ​ഴി​യോ​ര മ​ദ്യ​പാ​ന​വും മാ​ലി​ന്യ​ത​ള്ള​ലും ഒ​ഴി​വാ​യി​രു​ന്നു.
എ​ന്നാ​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം വീ​ണ്ടും സ​ജീ​വ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള ത​ട​യ​ണ​യ്ക്ക് ചു​റ്റും സോ​ളാ​ർ​ലാം​ബും കാ​മ​റ​യും സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്.