മുക്കാലി എംആര്‌എസ് സ്കൂളിൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ പ്ലാ​ന്‍റി​ംഗ് ഉ​ദ്ഘാ​ട​നം
Monday, July 6, 2020 12:17 AM IST
അ​ഗ​ളി:​ വ​നം വ​കു​പ്പി​ന്‍റെ 2020 വ​ർ​ഷ​ത്തെ വ​നം മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ൻ​സ്റ്റി​ട്യൂ​ഷ​ൻ പ്ലാ​ന്‍റി​ങ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.​മു​ക്കാ​ലി എം​ആ​ർ​എ​സ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡ് മെ​ന്പ​ർ സ​ജ്ന ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​
എ​പി​ഒ ഹെ​റാ​ൾ​ഡ് ജോ​ണ്‍,ഡി​സി​എ​ഫ് ഹ​രി​കൃ​ഷ്ണ​ൻ നാ​യ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ,എ​സ്എ​ഫ്ഒ അ​യ്യ​പ്പ​ൻ,എം​ആ​ർ​എ​സ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 18760 തൈ​ക​ളാ​ണ് വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല മേ​ഖ​ല​ക​ളി​ൽ പ്ലാ​ന്‍റ് ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​ച്ചി​ട്ടു​ള്ള​ത്.​അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഉൗ​രു​ക​ളി​ലും തൈ​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.