ന​ട​മാ​ളി​ക അ​ര​കു​ർ​ശ്ശി റോ​ഡി​ൽ വെ​ള്ള​ക്കെട്ട്
Monday, July 6, 2020 12:17 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ നീ​ന്ത​ല​റി​യാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക​ എ​ന്ന ബോ​ർ​ഡ് വ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​മാ​ളി​ക അ​ര​കു​ർ​ശ്ശി റോ​ഡി​ൽ നി​ല​വി​ലു​ള്ള​ത്.​
ദി​വ​സേ​ന നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ ഇ​വി​ടെ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
അ​ടു​ത്തി​ടെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച റോ​ഡി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ.​കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത് മൂ​ലം നി​ർ​മ്മാ​ണ​ച്ചെ​ല​വ് വ​ർ​ദ്ദി​ച്ച​തി​നാ​ൽ മു​ഴു​വ​ൻ ഭാ​ഗ​വും പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​ഇ​തു മൂ​ലം കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​വും പ​ഴ​യ റോ​ഡും ചേ​രു​ന്നി​ട​ത്ത് വ​ലി​യ തോ​തി​ൽ ഉ​യ​ര വ്യ​ത്യാ​സ​മു​ണ്ട്.
അ​താ​ണ് ഇ​വി​ടെ വെ​ള്ളം കെ​ട്ടി നി​ൽ​ക്കാ​നും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​നും കാ​ര​ണ​മാ​യ​ത്.​
വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗ്ഗ​വും ഇ​വി​ടെ​യി​ല്ല.​ഇ​രു​ച​ക്ര കാ​ൽ​ന​ട യാ​ത്രി​ക​രാ​ണ് ഇ​തു​മൂ​ലം വ​ലി​യ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്.​
ഈ ഭാ​ഗ​ത്തെ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ​രി​സ​ര​വാ​സി​ക​ൾ.