ടെ​ന്പോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Monday, July 6, 2020 10:23 PM IST
ചി​റ്റൂ​ർ: ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ടെ​ന്പോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് പെ​രു​മാ​ട്ടി സ്വ​ദേ​ശി മ​രി​ച്ചു. പ്ലാ​ച്ചി​മ​ട ക​ന്നി​മാ​രി പ​രേ​ത​നാ​യ ക​ണ്ട​ച്ചാ​മി​യു​ടെ മ​ക​ൻ രാ​ജ​ഗോ​പാ​ൽ (64) ആ​ണ് മ​ര​ിച്ചത്. ഇ​ന്നലെ ​ഉ​ച്ച​യ്ക്ക് 1.15 ന് ​ആ​ന​മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗ​ണ​പ​തി പാ​ളയ​ത്തു വച്ചാ​ണ് അ​പ​ക​ടം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​ിക്കാനായില്ല. ഭാ​ര്യ: രോ​ഹി​ണി. മ​ക്ക​ൾ: ര​മ്യ, രേ​ഷ്മ. മ​രു​മ​ക്ക​ൾ: വി​ദ്യൂ​ഷ് ,റി​ഷി​ൽ.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ൽ സ​ഹ​യാ​ത്രി​ക​നാ​യ ക​ന്നി​മാ​രി ക​ര​ടി​ക്കു​ന്നു സു​കു​മാ​ര​ൻ(60) ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.