കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കും
Tuesday, July 7, 2020 12:13 AM IST
ത​ച്ച​ന്പാ​റ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ർ​ട്ടി​യു​ടെ ആ​ത്മാ​ഭി​മാ​നം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​ക്ക് കോ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. നാ​ലു​പ​തി​റ്റാ​ണ്ടു​ക​ൾ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ൽ ഒ​ന്നി​ച്ചു​നി​ന്ന​വ​ർ മാ​ണി സാ​റി​ന്‍റെ ആ​ത്മാ​വി​നെ​യാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്ന് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ണി സാ​ർ ക​ർ​മ​നി​ര​ത​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ല്ലാ മേ​ഖ​ല​ക​ളി​ലും ശ്ര​ദ്ധ​പ​തി​പ്പി​ച്ച ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കു​ശ​ല​കു​മാർ പ​റ​ഞ്ഞു.
പാ​ർ​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ത്താ​യി ഐ​ക്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​ഞ്ഞി​ര​പ്പാ​റ, ത​ച്ച​ന്പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നെ​ടു​ന്പു​റം, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ കോ​ടി​ക്കു​ളം, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ പാ​ച്ചേ​രി​ൽ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബീ​ന ജോ​യ്, ഗ്രേ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.