വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Tuesday, July 7, 2020 11:02 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് കൊ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. മേ​ലെ​കൊ​ട​ക്കാ​ട് ച​ക്കാ​ല​കു​ന്ന് ഉ​സ്മാ​ൻ (32) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള വ​യ​ലി​ലേ​ക്കു​പോ​യ ഉ​സ്മാ​ൻ ഉ​ച്ച​യാ​യി​ട്ടും തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ൾ വ​യ​ലി​ൽ വീ​ണു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഇ​യാ​ൾ അ​പ​സ്മാ​ര​ത്തി​ന് മ​രു​ന്നു​ക​ഴി​ക്കു​ന്ന ആ​ളാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് ടെ​സ്റ്റി​നു​ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.