വ്യാ​ജ ര​ജി​സ്ട്രേ​ഷ​നു​ക​ൾ വ​ഴി​യു​ള്ള അ​ന​ധി​കൃ​ത ക​ട​ന്നു​വ​ര​വ് ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും
Wednesday, July 8, 2020 12:12 AM IST
പാ​ല​ക്കാ​ട്: വ്യാ​ജ ര​ജി​സ​ട്രേ​ഷ​ൻ വ​ഴി ജി​ല്ല​യി​ലേ​യ്ക്കും സം​സ്ഥാ​ന​ത്തേ​യ്ക്കും വ​രു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ ത​ന്നെ യ​ഥാ​ർ​ത്ഥ​ത്തി​ലു​ള്ള പേ​രും അ​ഡ്ര​സും അ​ല്ല കൊ​ടു​ക്കു​ന്ന​ത്. യ​ഥാ​ർ​ത്ഥ പോ​സി​റ്റീ​വ് കേ​സു​ക​ളെ തി​രി​ച്ച​റി​യാ​ൻ ഇ​തു​മൂ​ലം ക​ഴി​യാ​തെ വ​രും. മു​ന്പ് ക​ള​ക്ട​ർ പാ​സ് ന​ല്കി​യി​രു​ന്ന സ​മ​യ​ത്ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ക്രോ​സ് ചെ​ക്ക് ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ പാ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ അ​ന​ധി​കൃ​ത​മാ​യി വ​രു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ത​ല ക​മ്മ​റ്റി​ക​ൾ ഇ​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. വൈ​റ​സി​ന്‍റെ സ്രോ​ത​സ് ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി വ​രു​ന്ന​ത് ഈ ​രൂ​പ​ത്തി​ലു​ള്ള ചി​ല​രു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്. ഇ​തി​നെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കും.
രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ൽ​ക​ണ്ട് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. ജി​ല്ലാ ആ​ശു​പ​ത്രി നി​ല​വി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഐ​സി യൂ​ണി​റ്റും വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​വു​മു​ണ്ട്. 40 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ​ക്കു​കൂ​ടി സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ കോ​വി​ഡ് ഒ​പി ആ​ക്കു​ക​യാ​ണ്. ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര​വും ഇ​വി​ടെ ത​ന്നെ ആ​യി​രി​ക്കും. പി.​സി.​ആ​ർ ടെ​സ്റ്റി​നു​ള്ള സൗ​ക​ര്യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മാ​ണ്. ചെ​ർ​പ്പു​ള​ശേ​രി മാ​ങ്ങോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യും ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര​മാ​ക്കും.
അ​ഡ്മി​ഷ​നും ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​വും ഇ​വി​ടെ​യും ഒ​രു​ക്കും. ഈ ​ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ക​ര്യം തി​ക​യാ​തെ വ​ന്നാ​ൽ ക​ഞ്ചി​ക്കോ​ട് കി​ൻ​ഫ്ര പാ​ർ​ക്കി​ലും
ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര സൗ​ക​ര്യ​മൊ​രു​ക്കും. 1000 ബെ​ഡ് സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. സ​മൂ​ഹ വ്യാ​പ​ന സാ​ഹ​ച​ര്യം മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് സ​ർ​ക്കാ​ർ ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്.
ജി​ല്ലാ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ്, ഫ​സ്റ്റ്ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം കോ-​ഓ​ർ​ഡി​നേ​റ്റ് ചെ​യ്ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ഡി​എ​ച്ച് ഓ​ഫീ​സി​ലെ (ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ) ഡോ. ​ജ​ഗ​ദീ​ശ​നെ പ്ര​ത്യേ​ക​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 500 ഓ​ളം സ്റ്റാ​ഫി​നെ നി​യ​മി​ക്കാ​നും ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, ഭ​ക്ഷ​ണം ഇ​തൊ​ക്കെ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്.
സ​ർ​ക്കാ​രി​ന്‍റെ മു​ൻ​ക​രു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ​കൊ​ണ്ട് നേ​രി​ടാ​ൻ പ​റ്റു​ന്ന പ്ര​ശ്ന​മാ​ണ് ന​മു​ക്ക് മു​ന്നി​ലു​ള്ള​തെ​ന്ന് ധ​രി​ക്ക​രു​ത്. സ്ഥി​തി​ഗ​തി​ക​ൾ മാ​റു​ക​യാ​ണ്. നി​യ​ന്ത്ര​ണം വി​ട്ടാ​ൽ ഈ ​സൗ​ക​ര്യ​ങ്ങ​ളൊ​ന്നും മ​തി​യാ​കാ​തെ വ​രും. ന​മു​ക്കു മു​ന്നി​ൽ ഒ​രു വ​ഴി മാ​ത്ര​മേ​യു​ള്ളൂ.
നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ജീ​വി​ക്കു​ക. പ​റ്റാ​ത്ത സാ​ഹ​ച​ര്യം വ​ന്നാ​ൽ ജി​ല്ല പൂ​ർ​ണ​മാ​യും ലോ​ക് ഡൗ​ണാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കും. അ​തി​നാ​ൽ ആ​വ​ശ്യ​ത്തി​ന് മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക, കൂ​ട്ടം കൂ​ടാ​തി​രി​ക്കു​ക, ക്വാ​റ​ന്ൈ‍​റ​ൻ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ക, ഹാ​ന്‍റ് വാ​ഷ്, മാ​സ്ക്, അ​ക​ലം പാ​ലി​ക്ക​ൽ എ​ന്നി​വ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക.
ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളി​ൽ 20 പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന​ക​പ്പെ​ട്ട് മ​ര​വി​ച്ചി​രി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. അ​ത്ത​രം മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്ക് പോ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ അ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​മ്മു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​ക​ണം.
പു​റ​ത്തു​നി​ന്ന് വ​രു​ന്ന മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളെ ഒ​റ്റ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​ത്. രോ​ഗി​യോ​ട​ല്ല ന​മ്മു​ടെ പോ​രാ​ട്ടം രോ​ഗ​ത്തോ​ടാ​ണ്. ഈ ​മാ​ര​ക വൈ​റ​സ് ന​മ്മു​ടെ​യെ​ല്ലാം വീ​ടി​നു​ള്ളി​ലെ​ത്താ​ൻ അ​ധി​ക​സ​മ​യം വേ​ണ്ടി​വ​രി​ല്ലെ​ന്ന ബോ​ധ​ത്തോ​ടെ​യാ​യി​രി​ക്ക​ണം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഇ​തി​നെ​യൊ​ക്കെ അ​തി​ജീ​വി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.