കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ സ​ജീ​വം
Wednesday, July 8, 2020 12:15 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ സൂം ​മീ​റ്റിം​ഗി​ൽ അ​റി​യി​ച്ചു.
ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​തി​നാ​യി വാ​ർ​ഡ്, പ​ഞ്ചാ​യ​ത്തു​ത​ല സ​മി​തി​ക​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്ത​ല സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി ശ്ര​ദ്ധി​ക്കു​ന്ന​താ​യും എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ഴ്ച​യി​ൽ അ​ല്ലെ​ങ്കി​ൽ ര​ണ്ടാ​ഴ്ച​യെ​ങ്കി​ലും സ​മി​തി​ക​ൾ വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​താ​യും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.
അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ദി​വ​സ​വും നി​ര​വ​ധി​യാ​ളു​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ ജോ​ലി​ക്കു​പോ​യി വ​രു​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നും അ​ങ്ങ​നെ പോ​യി​വ​രു​ന്ന ആ​ളു​ക​ളെ ര​ണ്ടാ​ഴ്ച​യി​ലെ​ങ്കി​ലും ടെ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കാ​നും മീ​റ്റി​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ താ​മ​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.