വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു
Wednesday, July 8, 2020 10:47 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം നി​ല​വി​ളി​ക്കു​ന്ന് പാ​ല​ക്കു​ള​ങ്ങ​ര വീ​ട്ടി​ൽ ഉ​ദ​യ​കു​മാ​രി​യു​ടെ​യും ത​മി​ഴ്നാ​ട് സ്വ​ദേ​ശി പാ​ണ്ഡ്യ​ന്‍റെ​യും മ​ക​നാ​യ ശ്രീ​നി​വാ​സ​നാ​ണ് (21) മ​രി​ച്ച​ത്.

ചൊ​വാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​നു​സ​മീ​പ​ത്തെ പൂ​ക്കോ​ട്ടു​കു​ള​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ മ​ധ്യ​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ യു​വാ​വ് മു​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ട്രി​ച്ചി​യി​ൽ ബി​എ​സ് സി ​ഏ​റോ​നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

നാ​ലു സു​ഹൃ​ത്തു​ക്ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നീ​ന്ത​ൽ അ​റി​യാ​ത്ത​തി​നാ​ൽ ആ​ർ​ക്കും ശ്രീ​നി​വാ​സ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.