വീ​ട്ടു​പ​രി​സ​ര​ത്തു കെ​ട്ടി​യി​ട്ടി​രു​ന്ന കാ​ള​യെ പു​ലി പി​ടി​ച്ചു
Saturday, July 11, 2020 12:07 AM IST
അ​ഗ​ളി: വീ​ട്ടു​പ​രി​സ​ര​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന 200 കി​ലോ തൂ​ക്കം വ​രു​ന്ന കാ​ള​യെ പു​ലി കൊ​ന്നു​തി​ന്നു. ഷോ​ള​യൂ​ർ മേ​ലെ​കു​റ​വ​ൻ​പാ​ടി​യി​ൽ കി​ഴ​ക്ക​ന്പ​ലം പ്ലാ​ന്േ‍​റ​ഷ​നി​ലെ ജോ​ണ്‍ മാ​ത്യു​വി​ന്‍റെ കാ​ള​യെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ​യാ​ണ് കാ​ള​യെ കാ​ണാ​താ​യ​ത്. ക​ന​ത്ത മ​ഴ​യും മൂ​ട​ൽ മ​ഞ്ഞും കാ​ര​ണം കൂ​ടു​ത​ൽ തി​ര​ച്ചി​ൽ ന​ട​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ജ​ഡം ക​ണ്ട​ത്.
വീ​ട്ടു പ​രി​സ​ര​ത്തു​നി​ന്നും ക​യ​ർ പൊ​ട്ടി​ച്ചു ഓ​ടി​യ കാ​ള 150 മീ​റ്റ​ർ മാ​റി നീ​ർ​ച്ചാ​ലി​ൽ പു​ലി കൊ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​ള​യു​ടെ ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. പ​ല​ത​വ​ണ​യാ​യി ജോ​ണ്‍ മാ​ത്യു​വി​ന്‍റെ അ​ഞ്ച് പ​ശു​ക്ക​ളെ പു​ലി പി​ടി​ച്ച​താ​യി ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​വും സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ശു​വി​നെ പു​ലി കൊ​ന്ന് തി​ന്നി​രു​ന്നു. ഇ​തു​വ​രെ​യും വ​നം​വ​കു​പ്പി​ൽ നി​ന്നും ഒ​രു ന​ഷ്ട​പ​രി​ഹാ​ര​വും ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഷോ​ള​യൂ​ർ ഫോ​റെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും വ​നം വ​കു​പ്പി​ൽ നി​ന്നും ആ​രും പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​ല്ല. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളാ​യ ഇ​ഞ്ചി​ക്കു​ന്ന്, ആ​ട്ട​പ്പാ​ട്ട് മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ലി​ശ​ല്യം പ്ര​ക​ട​മാ​യി​ട്ടു​ണ്ട്. ര​ണ്ട് വ​ർ​ഷം മു​ൻ​പ് ആ​ട്ട​പ്പാ​ട്ട് മ​ല​യി​ൽ കു​ള​ങ്ങ​ര വ​ർ​ക്കി​യു​ടെ തൊ​ഴു​ത്തി​ൽ നി​ന്നും ര​ണ്ടു പ​ശു​ക്ക​ളെ​യാ​ണ് പു​ലി കൊ​ന്നു​തി​ന്ന​ത്. മു​ത്തി​കു​ളം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളാ​യ കു​റ​വ​ൻ​പാ​ടി പു​ലി​യ​റ ഭാ​ഗ​ങ്ങ​ളി​ൽ വീ​ട്ടു​പ​രി​സ​ര​ത്തു പ​ക​ൽ സ​മ​യ​ങ്ങ​ളി​ലും ക​ടു​വ പ്ര​ത്യ​ക്ഷ​പെ​ടു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു. കി​ട​ങ്ങു​ക​ളോ ഇ​ല​ക്ട്രി​ക് ഫെ​ൻ​സിം​ഗോ തീ​ർ​ത്തു വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ നി​ര​ന്ത​ര​യാ​വ​ശ്യ​ങ്ങ​ളു​യ​ർ​ന്നി​ട്ടും വ​നം​വ​കു​പ്പ് കേ​ട്ട​താ​യി ഭാ​വി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​കാ​ട്ടി.