തേ​ക്കു​വ​ട്ട​യി​ലും തെ​ക്കേ പു​ലി​യ​റ​യി​ലും കാ​ട്ടാ​ന
Saturday, July 11, 2020 12:07 AM IST
അ​ഗ​ളി: തേ​ക്കു​വ​ട്ട​യി​ലും തെ​ക്കേ​പു​ലി​യ​റ​യി​ലും കാ​ട്ടാ​ന​യു​ടെ താ​ണ്ഡ​വം. തേ​ക്കു​വ​ട്ട​യി​ൽ അ​റു​മു​ഖ​ന്‍റെ മ​ക​ൻ മാ​ണി​ക്യം, ചെ​ന്നി​മ​ല കൌ​ണ്ട​റു​ടെ മ​ക​ൻ ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രു​ടെ വാ​ഴ​ത്തോ​ട്ടം വ്യാ​ഴാ​ഴ്ച രാ​ത്രി ന​ശി​പ്പി​ച്ചു. ഒ​ൻ​പ​ത് കാ​ട്ടാ​ന​ക​ളാ​ണ് തേ​ക്കു​വ​ട്ട​യി​ൽ നാ​ശം വി​ത​ച്ച​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.
ഏ​താ​നും ആ​ഴ്ച​ക​ളാ​യി തെ​ക്കേ പു​ലി​യ​റ​യി​ൽ നി​ന്നും കാ​ട്ടാ​ന​ക​ൾ പിന്മാറു​ന്ന​തേ​യി​ല്ല. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ കാ​ട്ടാ​ന​യെ ഭ​യ​ന്ന് കൃ​ഷി​സ്ഥ​ലം ഉ​പേ​ക്ഷി​ച്ചു പൊ​യ്ക്കൊ​ണ്ടി​രി​ക്ക​യാ​ണി​പ്പോ​ൾ. മൂ​ന്നോ നാ​ലോ വീ​ട്ടു​കാ​ർ മാ​ത്ര​മാ​ണ് തെ​ക്കേ പു​ലി​യ​റ​യി​ൽ സ്ഥി​ര​താ​മ​സ​മു​ള്ള​ത​ത്രെ. മൂ​ന്ന് ത​ല​മു​റ​യി​ൽ പെ​ട്ട​വ​ർ ര​ക്തം വി​യ​ർ​പ്പാ​ക്കി പ​ണി​തു​ണ്ടാ​ക്കി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് കാ​ട്ടാ​ന​ക​ൾ ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ത​രി​പ്പ​ണ​മാ​ക്കു​ന്ന​തെ​ന്ന് കൃ​ഷി​ക്കാ​ർ പ​റ​ഞ്ഞു.