പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മരിച്ചു
Saturday, July 11, 2020 10:51 PM IST
കോ​യ​ന്പ​ത്തൂ​ർ: ഭർത്താവ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതിനെ തുടർന്നു പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വീ​ട്ട​മ്മ മ​രിച്ചു. അ​മ്മ​ൻ​കു​ളം ത​ങ്ക​രാ​ജ് ഭാ​ര്യ ക​മ​ല (51) യാ​ണ് മ​രി​ച്ച​ത്. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ ത​ങ്ക​രാ​ജും ക​മ​ല​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നൊ​ടു​വി​ൽ ത​ങ്ക​രാ​ജ് ക​മ​ല​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ചെ​ന്ന ക​മ​ല​യു​ടെ അ​മ്മ കാ​ളി​യ​മ്മാ​ളു​ടെ ദേഹത്തും മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും അ​യ​ൽ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ക​മ​ല മ​രി​ക്കു​ക​യാ​യി​രു​ന്നു.
ത​ങ്ക​രാ​ജി​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു.