കൊ​റോ​ണ ബാ​ധി​ത​രെ​പ​റ്റി കൃ​ത്യ​മാ​യ വി​വ​രം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
Sunday, July 12, 2020 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ലെ കൊ​റോ​ണ ബാ​ധി​ത​രെ​പ​റ്റി​യു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്ന് ഡി​എം​കെ എം​എ​ൽ​എ എ​ൻ.​കാ​ർ​ത്തി​ക് ആ​വ​ശ്യ​പ്പെ​ട്ടു. കോ​യ​ന്പ​ത്തൂ​രി​ൽ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്.
എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം കൊ​റോ​ണ രോ​ഗി​ക​ളെ​പ​റ്റി​യും മ​രി​ച്ച​വ​രെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്നി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം സെ​ൽ​വ​പു​ര​ത്ത് നൂ​റി​ലേ​റെ​പേ​ർ​ക്കു കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ 35 പേ​ർ​ക്ക് മാ​ത്ര​മേ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ളു​വെ​ന്ന ത​ര​ത്തി​ലാ​ണ് വാ​ർ​ത്ത വ​ന്ന​ത്.
ഇ​തു​മൂ​ലം കൊ​റോ​ണ രോ​ഗ​ബാ​ധ​യെ​പ്പ​റ്റി ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ടു​ന്ന വി​വ​ര​ങ്ങ​ളു​ടെ വി​ശ്വ​സീ​നി​യ​ത ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തെ​ക്കു​റി​ച്ചും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളെ​പ്പ​റ്റി​യും മ​തി​യാ​യ മ​രു​ന്നു​ക​ളു​ണ്ടോ, ജീ​വ​ന​ക്കാ​രു​ണ്ടോ, വെ​ൻ​റി​ലേ​റ്റ​റു​ണ്ടോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പു​റ​ത്തു​വി​ട​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.