വി​രു​ന്നെ​ത്തി​യ യു​വാ​വ് ക​രി​ന്പു​ഴ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
Sunday, July 12, 2020 10:20 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​റ​ന്പോ​ട്ട് കു​ന്നി​ലു​ള്ള അ​മ്മ​യു​ടെ ചേ​ച്ചി​യു​ടെ വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ യു​വാ​വ് ക​രി​ന്പു​ഴ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു.​ കാ​ട്ടു​കു​ളം പാ​ല​പ്പ​റ​ക്കു​ന്ന് നെ​ല്ലൂ​ർ പ​റ​ന്പി​ൽ ഉ​ണ്യേ​ക്ക​ന്‍റെ​യും പ​രി​യാ​ണി​യു​ടെ​യും മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ(35)​ആ​ണ് മ​രി​ച്ച​ത്.​

ഇന്നലെ വൈകുന്നേരം അഞ്ചോടെ വ​ല്യ​മ്മ​യു​ടെ മ​ക​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ക​രി​ന്പു​ഴ പു​ഴ​യി​ലെ ന​ന്പൂ​തി​രി ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്ത ചാ​ടി​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ങ്ങി​വ​രാ​ത്ത​തി​നാ​ൽ സം​ശ​യം തോ​ന്നി​യ സു​ഹൃ​ത്തു​ക്ക​ൾ നാ​ട്ടു​കാ​രെ​യും വ​ട്ട​ന്പ​ല​ത്തെ ഫ​യ​ർ ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർഫോ​ഴ്സ് എ​ത്തി വൈകുന്നേരം ആറോടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.​

മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.​ കോ​വി​ഡ് പ​രി​ശോ​ധ​നയ്ക്കു ശേ​ഷം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കും.​ ഇന്നലെ ഉ​ച്ച​യ്ക്ക് 12ഓടെയാണ് പ​റ​ന്പോ​ട്ട്കു​ന്ന് ക​രി​ങ്ക​ര അ​ക്കി​യു​ടെ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​രു​ന്നെ​ത്തി​യ​ത്.​ അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ:​ മ​ണി​ക​ണ്ഠ​ൻ, രാ​ജ​ൻ.