വ​നം​വ​കു​പ്പി​ന്‍റെ ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ചി​റ്റൂ​രി​ൽ കർഷകരുടെ പ്രതിഷേധ യോ​ഗം
Monday, July 13, 2020 12:39 AM IST
അ​ഗ​ളി : റ​വ​ന്യു,വ​നം വ​കു​പ്പു​ക​ൾ ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ​ക്കെ​തി​രെ ന​ട​ത്തു​ന്ന ദ്രോ​ഹ​ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നെ​ല്ലി​പ്പ​തി,പ​ല്ലി​യ​റ,മേ​ട്ടു​വ​ഴി,മൂ​ച്ചി​ക്ക​ട​വ്,കോ​ട്ട​മ​ല,ചി​റ്റൂ​ർ,പു​ട്ടു​മ​ല,കാ​ട്ടേ​ക്കാ​ട്,പോ​ത്തു​പ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ ചി​റ്റൂ​രി​ൽ യോ​ഗം ചേ​ർ​ന്നു.
ഇ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി അ​ഞ്ചി​നു ചി​റ്റൂ​രി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.​ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ട് ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്ന​ത്.​ഭൂ​മി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​തെ നെ​ല്ലി​പ്പ​തി,പോ​ത്തു​പ്പാ​ടി മ​ല​വാ​രം പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പ് ന​ട​പ്പാ​നി​രി​ക്കു​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ നി​ർ​ത്തി വെ​ക്കു​ന്ന​തി​നു വേ​ണ്ട സ​മ​ര​മു​റ​ക​ൾ സ്വീ​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.​
ഇ​തി​നാ​യി കൈ​വ​ശ​ഭൂ​മി സം​ര​ക്ഷ​ണ​സ​മി​തി​യെ​ന്ന പേ​രി​ൽ മോ​ടി​യി​ൽ ഉ​ദ​യ​ൻ ക​ണ്‍​വീ​ന​റാ​യി ഒ​ൻ​പ​ത​ഗ ആ​ക്ഷ​ൻ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.വ​നം റ​വ​ന്യു വ​കു​പ്പു​ക​ൾ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി റീ​സ​ർ​വേ ചെ​യ്ത് ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക് അ​ടി​സ്ഥാ​ന രേ​ഖ​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​നം വ​കു​പ്പ് തെ​റ്റാ​യ സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ഷ​ക​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ഭൂ​മി വി​ട്ടു ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.​ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ലേ​ക്ക് നി​വേ​ദ​നം ന​ൽ​കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.