കെ​സി​വൈ​എം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന യു​വ​ജ​ന​ദി​നം
Monday, July 13, 2020 12:40 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കെ​സി​വൈ​എം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​നാ സ​മി​തി യു​വ​ജ​ന​ദി​നം ആ​ച​രി​ച്ചു. പെ​രി​ന്പ​ടാ​രി ഇ​ട​വ​ക അ​സി.​വി​കാ​രി ഫാ.​ഷി​ൻ​സ് കാ​ക്കാ​നി​യി​ൽ ഹോ​ളി​സ്പി​രി​റ്റ് ഫോ​റോ​നാ​പ്പ​ള്ളി​യി​ൽ വെ​ച്ച് യു​വ​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി വി.​കു​ർ​ബ്ബാ​ന അ​ർ​പ്പി​ക്കു​ക​യും യു​വ​ജ​ന​ദി​ന സ​ന്ദേ​ശം ന​ല്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ലി​ൻ​സ് വ​ർ​ഗ്ഗീ​സ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ബി​മോ​ൾ ആ​ല​യ്ക്കാ​ക്കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.