ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണം: എ​ടാ​യ്ക്ക​ൽ വ​ള​വി​ൽ സ​ർ​വേ​യ്ക്കു തു​ട​ക്ക​ം
Tuesday, July 14, 2020 12:27 AM IST
ത​ച്ച​ന്പാ​റ: ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൊ​ട്ട​മ​ല​മു​ത​ൽ ക​ല്ല​ടി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ട ഭാ​ഗ​ങ്ങ​ളി​ലെ സ​ർ​വേ തു​ട​ങ്ങി. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ എ​ട​യ്ക്ക​ൽ വ​ള​വി​ലാ​ണ് റ​വ​ന്യൂ​വ​കു​പ്പ് ആ​ദ്യ സ​ർ​വേ ന​ട​ത്തി​യ​ത്.
നൊ​ട്ട​മ​ല, വി​യ്യ​കു​ർ​ശി, ചി​റ​ക്ക​ൽ​പ്പ​ടി, ത​ച്ച​ന്പാ​റ, എ​ടാ​യ്ക്ക​ൽ, ക​രി​ന്പ, ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ​രാ​തി​യു​ള്ള​ത്. ഇ​തി​ൽ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ത്ത ഭാ​ഗ​ങ്ങ​ളി​ൽ ഈ​മാ​സം 20-നു​ള്ളി​ൽ സ​ർ​വേ ന​ട​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.
ത​ച്ച​ന്പാ​റ​യി​ൽ റോ​ഡു​പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ഭാ​ഗ​ത്ത് റ​വ​ന്യൂ ഭൂ​മി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ദീ​ർ​ഘ​ദൂ​ര കാ​ഴ്ച​യ്ക്ക് സൗ​ക​ര്യ​മു​ണ്ടാ​ക​ണ​മെ​ന്നും എ​ടാ​യ്ക്ക​ൽ ഭാ​ഗ​ത്തെ വ​ള​വ് നി​ക​ത്തി​യ​ശേ​ഷം മാ​ത്ര​മേ റോ​ഡു​പ​ണി തു​ട​ങ്ങാ​ൻ പാ​ടു​ള്ളൂ എ​ന്നു​മാ​യി​രു​ന്നു ത​ച്ച​ന്പാ​റ വി​ക​സ​ന​വേ​ദി​യു​ടെ ആ​വ​ശ്യം.
ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എം​എ​ൽ​എ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ജൂ​ണ്‍ മാ​സ​ത്തി​ന​കം റ​വ​ന്യൂ ഭൂ​മി അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം പ​ണി​ന​ട​ന്നി​ല്ല.