മെ​ഡി​ക്ക​ൽ​ഷോ​പ്പി​ൽ കൈ​യു​റ​ക​ൾ​ക്ക് ഇ​ര​ട്ടി​വി​ല ഈ​ടാ​ക്കു​ന്നെ​ന്ന് പ​രാ​തി
Tuesday, July 14, 2020 12:27 AM IST
ചി​റ്റൂ​ർ: പ​ത്തു​ദി​വ​സം മു​ന്പു​വ​രെ നാ​ലു​രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന കൈ​യു​റ​ക​ൾ​ക്ക് മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ എ​ട്ടു​രൂ​പ​യാ​യി വി​ല​വ​ർ​ധി​പ്പി​ച്ചെ​ന്ന് പ​രാ​തി. കോ​വി​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യി കൈ​യു​റ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രും കൈ​യു​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
ഒ​രു ത​വ​ണ ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ ഓ​രോ​ദി​വ​സ​വും പു​തി​യ​തു ത​ന്നെ വേ​ണ്ടി​വ​രും.സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​സ്കി​ന്‍റെ വി​ല 20 മു​ത​ൽ 50 രൂ​പ​വ​രെ​യാ​യും ഉ​യ​ർ​ന്നു. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഹാ​ൻ​ഡ് വാ​ഷാ​ണ് മി​ക്ക ക​ട​ക​ളി​ലും വി​ല്ക്കു​ന്ന​ത്. കൈ​യി​ൽ ചൂ​ടു അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നു പു​റ​മെ അ​മി​ത​ഗ​ന്ധ​വും ഇ​വ​യ്ക്കു​ണ്ട്.
മാ​സ്ക്, കൈ​യു​റ, കൈ​ക​ഴു​ക​ൽ ലാ​യ​നി എ​ന്നി​വ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​ർ​മി​ച്ച് റേ​ഷ​ൻ​ഷോ​പ്പ്, മാ​വേ​ലി സ്റ്റോ​ർ, സ​പ്ലൈ​കോ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി വി​ല്പ​ന ന​ട​ത്ത​ണ​മെ​ന്നും ആവശ്യം ഉയരുന്നുണ്ട്.