ഗ​താ​ഗ​ത​ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണമെന്നു ലോറി ഉടമകളുടെ സംഘടന
Sunday, August 2, 2020 12:14 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​രാ​ജ​യ​മാ​ണെ​ന്നും ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നും സം​സ്ഥാ​ന ലോ​റി ഉ​ട​മ സം​ഘ​ട​ന ഏ​കോ​പ​ന​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​കെ.​ജോ​ണ്‍, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
നികുതികളുടെ അ​ധി​ക ചെ​ല​വും കി​ട്ടു​ന്ന ലോ​ഡു​ക​ൾ​ക്ക് നി​ല​വി​ലു​ള്ള ലോ​റി വാ​ട​ക​പോ​ലും ല​ഭി​ക്കാ​തെ സം​സ്ഥാ​ന​ത്തെ ച​ര​ക്ക് വാ​ഹ​ന ഉ​ട​മ​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്പോ​ഴാ​ണ് കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന ചെ​ല​വു​ക​ളു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത് ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, വാ​ഹ​ന​നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി കേ​ര​ള​ത്തി​ന​ക​ത്ത് കു​റ​ഞ്ഞ വാ​ട​ക വാ​ങ്ങി അ​ന​ധി​കൃ​ത സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​റ​യാ​ക്കി ഇ​ത്ത​രം ഇ​ത​ര സം​സ്ഥാ​ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത സ​ർ​വീ​സ് ന​ട​ത്തി വ​രി​ക​യാ​ണ്.
കോ​വി​ഡ് 19ന്‍റെ ദു​ര​ന്ത​കാ​ല​മാ​യി​ട്ടു​പോ​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ മാ​തൃ​ക​യാ​ക്കി​ക്കൊ​ണ്ട് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ത്രൈ​മാ​സ വാ​ഹ​ന നി​കു​തി ഇ​ള​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​പോ​ലും ന​ൽ​കാ​തെ സം​സ്ഥാ​ന​ത്തെ ച​ര​ക്ക് വാ​ഹ​ന ഉ​ട​മ​ക​ളെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കൈ​കൊ​ണ്ട​ത്.
ഡീ​സ​ൽ വി​ല​യി​ൽ എ​ട്ടു​രൂ​പ 36 പൈ​സ​യു​ടെ വി​ല​ക്കു​റ​വ് കാ​ബി​ന​റ്റ് യോ​ഗം ചേ​ർ​ന്ന് പ്ര​ഖ്യാ​പി​ച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്‍റെ മാ​തൃ​ക സം​സ്ഥാ​ന സ​ർ​ക്കാ​രും മ​റ്റ് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും പി​ന്തു​ട​ര​ണ​മെ​ന്നും ഏ​കോ​പ​ന​സ​മി​തി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.