കോ​വി​ഡ് 19: ജി​ല്ല​യി​ൽ ന​ട​ത്തി​യ​തു അ​റു​ന്നൂ​റോ​ളം നി​യ​മ​ന​ങ്ങ​ൾ
Sunday, August 2, 2020 12:14 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് ടെ​ന്‍റ​റു​ക​ളി​ൽ എ​ൻ.​എ​ച്ച്.​എം വ​ഴി നി​യ​മി​ച്ച​ത് 591 ജീ​വ​ന​ക്കാ​രെ. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ക​ത്തു​ന്ന​തി​ന് വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചാ​ണ് ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.
ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, മോ​ളി​ക്യു​ലാ​ർ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ, ലാ​ബ് അ​സി​സ്റ്റ​ന്‍റ്, ഫാ​ർ​മ​സി​സ്റ്റ്, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, ക്ലീ​നിം​ഗ് സ്റ്റാ​ഫ് ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം ന​ട​ത്തി​യ​ത്. 4300 ഓ​ളം അ​പേ​ക്ഷ​ക​ളാ​ണ് എ​ല്ലാ ത​സ്തി​ക​ക​ളി​ലേ​ക്കു​മാ​യി ല​ഭി​ച്ച​ത്. അ​തി​ൽ നി​ന്നും യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.
കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് എ​ച്ച്.​എം.​സി വ​ഴി നി​യ​മി​ക്കാം. ഇ​വ​ർ​ക്കു​ള്ള വേ​ത​നം എ​ൻ.​എ​ച്ച്.​എം ന​ൽ​കും.
രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ പോ​കു​ന്ന 45 കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും (ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററുകൾ ) താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലേ​ക്കു​മാ​ണ് നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഇ​തി​നു​പു​റ​മെ 14 സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഫീ​ൽ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജൂ​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രെ​യും പെ​രു​മാ​ട്ടി, ഒ​ഴ​ല​പ്പ​തി, വ​ണ്ണാ​മ​ട, മു​ത​ല​മ​ട പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കീ​ഴി​ലെ ചെ​ക്പോ​സ്റ്റു​ക​ളി​ലേ​ക്കും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടേ​യും ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.