റവന്യുഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തം
Sunday, August 2, 2020 11:51 PM IST
മ​ണ്ണാ​ർ​ക്കാ​ട്:​ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചി​റ​ക്ക​ൽ​പ്പ​ടി​യി​ലെ റ​വ​ന്യൂ​ഭൂ​മി കൈ​യേ​റി സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് തു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.​
പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ട്ട​മ​ല, വി​യ്യ​ക്കു​ർ​ശ്ശി, ചി​റ​ക്ക​ൽ​പ്പ​ടി, എ​ട​യ്ക്കാ​ൽ, ത​ച്ച​ന്പാ​റ, ക​രി​ന്പ,പ​ള്ളി​പ്പ​ടി, ക​ല്ല​ടി​ക്കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ്.

ദി​വ​സ​ങ്ങ​ൾ മു​ന്പ് പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ ചി​റ​ക്ക​ൽ​പ്പ​ടി ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. ഇ​തി​നി​ടെ സി​പി​എം വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ര​ങ്കം വ​യ്ക്കു​ക​യാണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക്കാ​രും രം​ഗ​ത്തെ​ത്തി.

ചി​റ​ക്ക​ൽ പ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ല​തും റ​വ​ന്യൂ ഭൂ​മി കൈ​യ​റി് നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഈ ​ഭൂ​മി സ്വ​ന്ത​മാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല വ്യാ​പാ​രി​ക​ളും രം​ഗ​ത്ത​ത്തി​യി​ട്ടു​ണ്ട്. ഒ​രു കാ​ല​ത്ത് റ​വ​ന്യൂ ഭൂ​മി ലീ​സി​നെ​ടു​ത്ത് അ​തി​ൽ വ്യാ​പാ​രം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ ലീ​സ് പു​തു​ക്കി ന​ൽ​കി​യി​ല്ല. 17ന് ​റ​വ​ന്യൂ,ദേ​ശീ​യ​പാ​ത ,പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഈ ​ഭൂ​മി​യെ​ല്ലാം റ​വ​ന്യൂ പു​റ​ന്പോ​ക്ക് ഭൂ​മി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
30 സെ​ന്‍റ് ഭൂ​മി​യാ​ണ് പു​റ​ന്പോ​ക്കാ​യി ഉ​ള്ള​ത്. റ​വ​ന്യൂ ഭൂ​മി ഒ​ഴി​ഞ്ഞു പോ​കാ​ൻ പ​ല നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും രാ​ഷ്ട്രീ​യ സ്വാ​ധീ​ന​ത്താ​ൽ ഇ​വ​രി​ൽ പ​ല​രും ഇ ​തു​വ​രെ ഒ​ഴി​യാ​ൻ ത​യ്യാ​റാ​യി​ല്ല. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് റ​വ​ന്യൂ പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച് വാ​ട​ക​ക്ക് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

കൈ​യേ​റ്റ​ഭൂ​മി ഒ​ഴി​യേ​ണ്ടി​വ​രു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദൃ​തി​യി​ൽ സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സ് തു​ട​ങ്ങി​യ​ത്. നാ​ളി​തു​വ​രെ കെ​യേ​റ്റ​ത്തെ പി​ന്തു​ണ​ച്ച​വ​ർ ഇ​പ്പോ​ൾ നേ​രി​ട്ട് കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം അ​റി​യു​ന്ന​ത്.

ജൂ​ലൈ 14ന് ​കോ​ങ്ങാ​ട് എം​എ​ൽ​എ കെ.​വി. വി​ജ​യ​ദാ​സും ഉ​ദ്യോ​ഗ​സ്ഥ​രും ദേ​ശീ​യ​പാ​ത വി​ക​സ​നം ച​ർ​ച്ച ചെ ​യ്യു​ന്ന​തി​ന് ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു.

സ​ർ​വ്വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​ണ്. കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചാ​ൽ ദേ​ശീ​യ​പാ​ത​ക്ക് 4 മീ​റ്റ​ർ വീ​തി ല​ഭി​ക്കും. മ​റ്റ് പു​റ​ന്പോ​ക്ക് ഭൂ​മി വീ​തി കൂ​ട്ടി ഓ​ട്ടോ ടാ​ക്സി സ്റ്റാ​ന്‍റി​നു​ള്ള സ്ഥ​ല​വും ക​ണ്ടെ​ത്താം.

ചി​റ​ക്ക​ൽ​പ്പ​ടി റ​വ​ന്യൂ ഭൂ​മി കൈ​യേ​റി​യ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, ലി​സ് പു​തി​ക്കി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ആ​ർ.​ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

ദേ​ശീ​യ പാ​ത​ക്കു​ള്ള സ്ഥ​ല​മെ​ടു​ത്ത് ഭാ​ക്കി​യു​ള്ള ഭാ​ഗം സ​ർ​ക്കാ​റി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റു​മെ​ന്നും ഒ​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളും നി​യ​മ പോ​രാ​ട്ട​വും ന​ട​ത്തു​മെ​ന്നു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഒ.​പി. ഷെ​രീ​ഫ്, സി.​അ​ച്ചു​ത​ൻ, ചെ​റു​ട്ടി മു​ഹ​മ്മ​ദ്, ജോ​യ് എ​ന്നി​വ​ർ പ​റ​ഞ്ഞു.