ഒ​ഴ​ല​പ്പ​തി​യി​ൽ വ​ൻ​കി​ട ജ​ല​സം​ഭ​ര​ണി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നോദ്ഘാടനം ഇന്ന്
Sunday, August 2, 2020 11:51 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: കി​ഫ്ബി 2017-18 പ​ദ്ധ​തി​യി​ൽ പ​തി​നൊ​ന്നു ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം ഇന്നു രാവിലെ പത്തിന് സം​സ്ഥാ​ന ജ​ല വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വഹിക്കും. വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഴൈ​ന്ത തേ​രേ​സ്‌​സ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​മു​രു​ക​ദാ​സ്,കെ.​പി​ന്ന​സ്വാ​മി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​വ​ട​ക​ര​പ്പ​തി,എ​രു​ത്തേ​ന്പ​തി ,കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്ത് ദേ​ശ​ങ്ങ​ളി​ൽ സം​പൂ​ർ​ണ്ണ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​ണ് വ​ൻ​കി​ട ജ​ല​സം​ഭ​ര​ണി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥിക​ളെ അ​നു​മോ​ദി​ച്ചു

ആ​ല​ത്തൂ​ർ: ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് സ്കോ​ഷ​ർ​ഷി​പ്പ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു. എ​രി​മ​യൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി.​ഗോ​പാ​ല​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മൊ​മ​ന്‍റൊ​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.