കോ​യ​ന്പ​ത്തൂ​ർ ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സ് ഭാ​ര​വാ​ഹി​യു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രേ കേസ്
Sunday, August 2, 2020 11:51 PM IST
കോ​യ​ന്പ​ത്തൂ​ർ: പ​ണം ത​ട്ടി​പ്പു ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​യ​ന്പ​ത്തൂ​ർ ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സ് ഭാ​ര​വാ​ഹി​യു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​
ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സ് ഓ​ർ​ഗ​നൈ​സ​ർ സെ​ന്തി​ൽ​കു​മാ​ർ, ഈ​ശ്വ​ര​ൻ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് മ​സ​ക്കാ​ളി​പ്പാ​ള​യം ധ​ന​ല​ക്ഷ്മി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ട്ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​
സെ​ന്തി​ൽ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൽ​വ നാ​യ​കി പ്രൊ​മോ​ട്ടേ​ഴ്സ് എ​ന്ന റി​യ​ൽ എ​സ്റേ​റ​റ്റ് സ്ഥാ​പ​ന​ത്തി​ന്‍റെ 1.35 ല​ക്ഷം രൂ​പ​യ്ക്ക് വീ​ട് എ​ന്ന പ​ര​സ്യം ക​ണ്ട ധ​ന​ല​ക്ഷ്മി ഗാ​ന്ധി പു​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ഡ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടി​ന് പ​ണ​മ​ട​യ്ക്കു​ക​യും, മൂ​ന്ന് ല​ക്ഷം രൂ​പ പ​ണ​മ​ട​ച്ചാ​ൽ നാ​ലു സൈ​റ്റ് വാ​ങ്ങാം എ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​വ​ണ​ക​ളാ​യി മൂ​ന്ന് ല​ക്ഷം രൂ​പ​യും ധ​ന​ല​ക്ഷ്മി അ​ട​ച്ചു.
എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യും വീ​ട്, സ്ഥ​ലം എ​ന്നി​വ​യെ​പ്പ​റ്റി യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ധ​ന​ല​ക്ഷ്മി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടും സ്ഥ​ല​വും മ​റ്റൊ​രു വ്യ​ക്തി​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത് ക​ണ്ട ധ​ന​ല​ക്ഷ്മി ഈ​ശ്വ​ര​ൻ, സെ​ന്തി​ൽ കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കാ​ട്ടൂ​ർ പോ​ലീ​സി​ൽ ന​ൽ​കു​ക​യാ​യി​രു​ന്നു.​പ​രാ​തി​യെ തു​ട​ർ​ന്ന് മൂ​ന്നു പേ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണ മാ​രം​ഭി​ച്ചു.