ചി​റ്റൂ​രി​ൽ കൂടു​ത​ൽ കെഎസ്ആ​ർ​ടി​സി സ​ർ​വീസ് വേ​ണം
Sunday, August 2, 2020 11:51 PM IST
ചി​റ്റൂ​ർ: നാ​മ​മാ​ത്ര​മാ​യി ഓ​ടി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്‌​സു​ക​ൾ ഓ​ട്ടം നി​ർ​ത്തി​യ​തോ​ടെ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കും പോ​ലും സ​ഞ്ച​രി​ക്കാ​ൻ മാ​ർ​ഗ്ഗ​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ വ​ല​യു​ന്ന​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​റ്റൂ​ർ പ്ര​തി​ക​ര​ണ വേ​ദി പ​രാ​തി​യു​മാ​യി രം​ഗ​ത്ത്.
ചി​റ്റൂ​രി​ൽ നി​ന്നും ഗോ​പാ​ല​പു​രം,ക​ല്യാ​ണ​പേ​ട്ട ,ക​ണ​ക്ക​ൻ​പാ​റ ,വ​ത്തി​ത്താ​വ​ളം ,വി​ള​യോ​ടി വ​ഴി ബ​സ് സ​ർ​വ്വീ​സ് തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ര​ണ വേ​ദി പ്ര​സി​ഡ​ന്‍റ് എ.​ശെ​ൽ​വ​ൻ കെഎസ്ആര്‌ടിസി ഓ​ഫീ​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചി​റ്റൂ​രി​ൽ നാ​മ​മാ​ത്ര​മാ​യി ചി​ല സ്ഥ​ല​ങ്ങ​ൾ​ക്കാ​ണ് ക​ഐ​സ്ആ​ർ​ടി​സി സ​ർ​വ്വീ​സ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
താ​ലൂ​ക്കി​ൽ കൂ​ടു​ത​ലും നി​ർ​ധ​ന കു​ടും​ബ​ക്കാ​ർ എ​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സ് ,ആ​ശു​പ​ത്രി​യി​ൽ പോ​വു​ന്ന​തി​ന് വാ​ട​ക വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​നി​ർ​ധ​ന കു​ടു​ബ​ങ്ങ​ളി​ൽ പ​ല​രും അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് പോ​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും എ.​ശെ​ൽ​വ​ൻ ക​ഐ​സ്ആ​ർ​ടി​സി ജി​ല്ലാ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.