അധികൃത അനാസ്ഥയിൽ ഒളിഞ്ഞിരിക്കുന്നതു അപകടം..!
Sunday, August 2, 2020 11:54 PM IST
വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ വാ​ഹ​നാ​പ​ക​ടം ഒ​ളി​ഞ്ഞി​രി​ക്കു​ന്നു.
ആ​റു​വ​രി​പ്പാ​ത​യു​ടെ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ഇ​വി​ടെ തോ​ന്നും മ​ട്ടി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​ഞ്ഞു പോ​കു​ന്ന​ത്. ഏ​തെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ ഏ​ത് വ​ഴി​ക്ക് പോ​ക​ണ​മെ​ന്ന് കാ​ണി​ക്കു​ന്ന സൂ​ച​നാ ബോ​ർ​ഡു​ക​ളൊ​ന്നും ഇ​വി​ടെ സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട കെ​ണി​യൊ​രു​ക്കു​ന്ന​ത്.
ആ​യ​ക്കാ​ട്, പു​ളി​ങ്കൂ​ട്ടം റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞു് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും കെ ​എ​സ് ആ​ർ ടി ​സി ഭാ​ഗ​ത്തെ വ​ലി​യ അ​ടി​പ്പാ​ത വ​ഴി​തി​രി​ഞ്ഞു് ക​യ​റി പോ​ക​ണം.
എ​ന്നാ​ൽ ഇ​ത് കാ​ണി​ക്കു​ന്ന ബോ​ർ​ഡു​ക​ളോ പോ​ലീ​സി​ന്‍റെ സേ​വ​ന​മോ ഇ​വി​ടെ​യി​ല്ല. ഇ​തി​നാ​ൽ ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച് ജം​ഗ്ഷ​നി​ലെ ചെ​റി​യ അ​ടി​പ്പാ​ത​യു​ടെ കി​ഴ​ക്ക് ഭാ​ഗം വ​ഴി​യാ​ണ് വ​ല​ത് ഭാ​ഗ​ത്തെ പു​ളി​ങ്കൂ​ട്ടം റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കു​ന്ന​ത്.​ ഈ പ്ര​വേ​ശ​ന ഭാ​ഗ​മാ​ണ് വ​ലി​യ ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള​ത്.​തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും ഈ ​വീ​തി കു​റ​ഞ്ഞ സ​ർ​വി​സ് റോ​ഡ് വ​ഴി​യാ​ണ് പോ​കു​ന്ന​ത്.​
മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച​തി​നാ​ൽ ഇ​ത​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​റ്റു​വ​ഴി​യു​മി​ല്ല.
ചെ​റി​യ അ​ടി​പ്പാ​ത​യു​ടെ മ​റ​വു​ള്ള​തി​നാ​ൽ തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​തി​രെ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ കാ​ണാ​തെ കൂ​ട്ടി​യി​ടി ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഇ​വി​ടെ ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ദി​ശാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യോ ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സേ​വ​ന​മോ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.