അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, August 3, 2020 11:20 PM IST
പാ​ല​ക്കാ​ട്: സി.​വാ​സു​ദേ​വ​മേ​നോ​ൻ സ്മാ​ര​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ച വാ​സു​ദേ​വ മേ​നോ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​വാ​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​വാ​നും നേ​തൃ​ത്വം കൊ​ടു​ത്ത നേ​താ​വാ​യി​രു​ന്നു സി.​വാ​സു​ദേ​വ​മേ​നോ​ൻ എ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു വി.​ചാ​മു​ണ്ണി പ​റ​ഞ്ഞു.
അ​ട്ട​പ്പാ​ടി​യി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ടീ​ന, മ​ണ്ണൂ​രി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ അ​മ​ൽ, കു​ഴ​ൽ​മ​ന്ദം സി​എ ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യാ​യ ആ​കാ​ശ് എ​ന്നി​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​നാ​വ​ശ്യ​ത്തി​നു വാ​സു​ദേ​വ​മേ​നോ​ൻ ട്ര​സ്റ്റ് ന​ല്കി​യ ടി​വി​ക​ൾ വി.​ചാ​മു​ണ്ണി വി​ത​ര​ണം ചെ​യ്തു. ഒ​രു ടി​വി സി.​വാ​സു​ദേ​വ​മേ​നോ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് സം​ഭാ​വ​ന ന​ല്കി​യ​ത്.
ട്ര​സ്റ്റി പി.​ജി.​കോ​ശി സ്വാ​ഗ​തം പ​റ​ഞ്ഞു. മാ​നേ​ജിം​ഗ് ട്ര​സ്റ്റി മു​ര​ളി കെ.​താ​രേ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​മ​ല്ലി​ക, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​വേ​ലു, ട്ര​സ്റ്റി​മാ​രാ​യ കെ.​പാ​റു​ക്കു​ട്ടി, എം.​ശ​ശി, ടി.​എ​ൻ.​ചാ​മി​യ​പ്പ​ൻ, പി.​വി.​ജ​യ​പ്ര​കാ​ശ്, സി.​ഗോ​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റി ടി.​എ​ൻ.​ചാ​മി​യ​പ്പ​ൻ ന​ന്ദി​പ​റ​ഞ്ഞു.