നടപടിയെടുത്തു
Monday, August 3, 2020 11:24 PM IST
ചി​റ്റൂ​ർ: കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു അ​ട​ച്ച പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ താത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ക്വാ​റ​ന്‍റൈനി​ൽ ഇ​രു​ന്നെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് നടപടിയെടുത്തു. പൊ​ൽ​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധിക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്നു.
ജ​ന​പ്ര​തി​നി​ധി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രോ​ടും പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ​വ​രോ​ടും ക്വാ​റ​ന്‍റൈ​നി​ൽ പോ​കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​നു​ശേ​ഷം 29 മു​ത​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ താ​മ​സി​ച്ചി​രു​ന്ന​ത് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലാ​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പൊ​ൽ​പ്പു​ള്ളി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ വി​വ​രം അ​റി​യി​ച്ചു. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, ആ​രോ​ഗ്യ​വ​കു​പ്പ്, ചി​റ്റൂ​ർ പോ​ലീ​സി​ലും പ​രാ​തി അ​റി​യി​ച്ചു.
പി​ന്നീ​ട് ചി​റ്റൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി.​ആ​ർ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ലെ​ത്തി​യ പോ​ലീ​സ് സം​ഘം താ​ത്കാ​ലി​ക ജീ​വ​ന ക്കാ​ര​നെ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നും കൊ​ള്ളു​പ്പ​റ​ന്പി​ലെ ക്വാ​റ​ന്‍റൈനി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ചു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തെ​ന്ന് മ​ണ്ഡ​ലം കോ ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആരോപിച്ചു.ജീ​വ​ന​ക്കാ​ര​ൻ അ​ന​ധി​കൃ​ത​മാ​യി പ​ഞ്ചാ​യ​ത്ത് കാ​ര്യ​ത്തി​ൽ താ​മ​സി​ച്ച​ത് ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​താ​യും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.