അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ 33 കെവി വൈദ്യുത ട​വ​ർ മ​റി​ഞ്ഞു വീ​ണു
Wednesday, August 5, 2020 12:36 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തി​ങ്ക​ളാ​ഴ്ച രാ​ത്രി പെ​യ്ത ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പോ​സ്റ്റു​ക​ൾ മ​റി​ഞ്ഞു വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു. മ​ണ്ണാ​ർ​ക്കാ​ട് അ​ട്ട​പ്പാ​ടി 33 കെ​വി ലൈ​നി​ലെ ട​വ​ർ മ​റി​ഞ്ഞു​വീ​ണു അ​പ​ക​ടം ഒ​ഴി​വാ​യി .അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ പ​ത്താം വ​ള​വി​ൽ മ​ന്ദം​പൊ​ട്ടി പു​ഴ​യ്ക്കു സ​മീ​പ​മു​ള്ള ഇ​ല​ക്ട്രി​ക് ട​വ​റാ​ണ് മ​റി​ഞ്ഞു വീ​ണ​ത്. ഇ​തു​മൂ​ലം അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വൈ​ദ്യു​തി​ബ​ന്ധം പൂ​ർ​ണ​മാ​യും ത​ട​സപ്പെ​ട്ടു.
കെഎസ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ക​ഠി​ന​പ്ര​യ​ത്നം കൊ​ണ്ട് ധ്രു​ത​ഗ​തി​യി​ൽ മെ​യ്ൻ ഓ​ഫ് ചെ​യ്ത് അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി. മി​ക്ക​യി​ട​ങ്ങ​ളി​ലും രാ​ത്രി ത​ന്നെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​വ്വ സ്ഥി​തി​യി​ലാ​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. അ​ട്ട​പ്പാ​ടി ചു​ര​ത്തി​ൽ 33 കെ.​വി ട​വ​ർ മ​റി​ഞ്ഞ​ത് വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി ത​ന്നെ വൈ​ദ്യു​തി വി​ത​ര​ണം പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്ന് കെ ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു.

തെ​ങ്ങ് പൊ​ട്ടി വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണു

മ​ണ്ണാ​ർ​ക്കാ​ട്: ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ തി​രു​വി​ഴാം​കു​ന്നി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണു. പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.
തി​രു​വി​ഴാം​കു​ന്ന് ഇ​ര​ട്ട​വാ​രി നാ​സ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് തെ​ങ്ങ് പൊ​ട്ടി​വീ​ണ​ത്. ടെ​റ​സ്‌​സി​ന് വി​ള്ള​ൽ സം​ഭ​വി​ച്ചു.