റോ​ഡു​പ​ണി​ക്കു കു​ഴി​യെ​ടു​ത്തു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Wednesday, August 5, 2020 12:38 AM IST
കൊ​ടു​ന്പ്: കൊ​ടു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ത്താം​വാ​ർ​ഡി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡു​പ​ണി​ക്കാ​യി ക​രാ​റു​കാ​ര​ൻ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് തോ​ണ്ടി​യ കു​ഴി നാ​ല​പ്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​മാ​ർ​ഗം ദു​രി​ത​ത്തി​ലാ​ക്കി. ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ്.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​ത്ത​തി​നെ​തു​ട​ർ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം പാ​ല​ക്കാ​ട് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​രാ​ജേ​ഷ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
കോ​ണ്‍​ഗ്ര​സ് കൊ​ടു​ന്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സു​കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ചാ​ത്തു, കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് സെ​ക്ര​ട്ട​റി ശി​വ​ദാ​സ്, കു​ട്ടി​കൃ​ഷ്ണ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നു ക​ല്ലി​ങ്ക​ൽ, ബൂ​ത്ത് പ്ര​സി​ഡ​ൻ​റ് ര​തീ​ഷ്, ജ​യ​കു​മാ​ർ. ഷൈ​ൻ, വി​ഷ്ണു തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ക​രാ​റു​കാ​ര​നു​മാ​യി സം​സാ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി. ഇ​ല്ലെ​ങ്കി​ൽ പ​രാ​തി ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ല്കാ​നും തീ​രു​മാ​ന​മെ​ടു​ത്തു.