പാ​ല​ക്ക​യ​ത്ത് ഇ​ന്ന് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന
Wednesday, August 5, 2020 12:38 AM IST
പാ​ല​ക്ക​യം: പ​ത്താ​യ​ക്ക​ല്ലി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യി പു​ഴ​യി​ൽ ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ കാ​ണാ​നെ​ത്തി​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ല്ല​ടി​ക്കോ​ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​ന്നേ​ദി​വ​സം ഈ​ഭാ​ഗ​ത്തേ​ക്ക് പോ​യ​വ​ർ​ക്കാ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
പാ​ല​ക്ക​യം ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ​ർ​ക്കാ​യി ഇ​ന്ന് പാ​ല​ക്ക​യം പി​എ​ച്ച്സി​യി​ൽ ടെ​സ്റ്റ് ന​ട​ത്തും. തെ​ര​ച്ചി​ലി​ന് മേ​ൽ​നോ​ട്ടം ന​ല്കി​യ ഐ​എ​ജി, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളു​ടെ കോ​വി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ഇ​ന്ന​ലെ ന​ട​ത്തി. പ​ങ്കെ​ടു​ത്ത 36 പേ​രു​ടെ ടെ​സ്റ്റ് റി​സ​ൾ​റ്റും നെ​ഗ​റ്റീ​വാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് പ്ര​ദേ​ശ​ത്തു​കാ​രെ കൂ​ടാ​തെ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്ന​ത്.